കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ അടിസ്ഥാനരഹിത വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ പങ്കു വെച്ചത് ബിജെപിയും കോണ്‍ഗ്രസും!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ജങ്ക് ന്യൂസ് (അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍) ഒരേ പോലെ പങ്കുവെച്ചത് ബിജെപിയും കോണ്‍ഗ്രസും. എസ്.പിയും ബി.എസ്.പിയും കൃത്യമായ ഉറവിടത്തില്‍ നിന്നുള്ള വാര്‍ത്തകളാണ് പങ്കു വെച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബിജെപി പങ്കുവെച്ച് മൂന്നിലൊന്നു ചിത്രങ്ങളും വിഘടനപരവും ഗൂഡാലോചനപരവുമായിരുന്നു. അതേ സമയം കാല്‍ഭാഗം കോണ്‍ഗ്രസും എസ് പി, ബിഎസ്പി എന്നിവ അതിലും താഴെയുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മായാവതി നരേന്ദ്രമോദിയെ അപമാനിച്ചു, ഒപ്പം ബിജെപി വനിത നേതാക്കളെയും, വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍മായാവതി നരേന്ദ്രമോദിയെ അപമാനിച്ചു, ഒപ്പം ബിജെപി വനിത നേതാക്കളെയും, വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍

 ഇന്ത്യയിലെ വ്യാജ വാര്‍ത്തകള്‍

ഇന്ത്യയിലെ വ്യാജ വാര്‍ത്തകള്‍


പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തെ അടിസ്ഥാനമാക്കുമ്പോള്‍ പഠിഞ്ഞാറന്‍ യൂറോപ്പിനും അമേരിക്കയ്ക്കും ഇടയിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷക വിദ്യ നാരായണന്‍ പറയുന്നു. അതേ സമയം അമേരിക്കയില്‍ ഓരോ അടിസ്ഥാനരഹിതമായ വാര്‍ത്തയ്ക്കിടയിലും ഒരു കൃത്യമായ വാര്‍ത്ത പ്രസിദ്ധീകരിക്കും, യുകെയിലും ഫ്രാന്‍സിലും ഇത് നാലെണ്ണത്തിനിടെ ഒരെണ്ണമാണ്, സ്വീഡനില്‍ മൂന്നെണ്ണത്തിനിടെ ഒരെണ്ണമാണെന്നും അവര്‍ പറയുന്നു. ആപ്പ് സംബന്ധിച്ച അക്കാദമിക് ഗവേഷണത്തില്‍ 130 പബ്ലിക്ക് ഗ്രൂപ്പുകളിലെ 27,000 പോസ്റ്റുകളും വാട്ട്‌സ് ആപ്പിലെ 200 ഗ്രൂപ്പുകളിലും ഫെബ്രുവരി 14നും ഏപ്രില്‍ 10നും ഇടയില്‍ വിശകലനം ചെയ്തുു.

എന്താണ് ജങ്ക് ന്യൂസ്?

എന്താണ് ജങ്ക് ന്യൂസ്?

'പിരിമുറുക്കമുണ്ടാക്കുന്നതും ഗൂഢാലോചന ഉള്ളടക്കവും' അടങ്ങിയ വാര്‍ത്തകള്‍ക്ക് ഗവേഷകര്‍ വിശാലമായ അര്‍ഥത്തില്‍ ജങ്ക് ന്യൂസ് എന്ന പേര് നല്‍കി. പ്രൊഫഷണലിസം, ശൈലി, വിശ്വാസ്യത, പക്ഷപാതിത്വം, വ്യാജ ഉള്ളടക്കങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് 'ജങ്ക് ന്യൂസ്' ലേബല്‍ അവര്‍ നിശ്ചയിച്ചത്. ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കള്‍ വ്യാജവാര്‍ത്ത എന്ന പദം തള്ളിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വാക്ക് സ്വീകരിച്ചതെന്നും വിദ്യ നാരായണന്‍ ചൂണ്ടിക്കാട്ടുന്നു.

 തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍

രാഷ്ട്രീയമോ, സാമ്പത്തികമോ അല്ലെങ്കില്‍ സാംസ്‌കാരികപരമോ ആയി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് ജങ്ക് ന്യൂസ് ഉറവിടങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. വിവിധതരത്തിലുള്ള തീവ്രവാദി, സെന്‍സേഷണലിസ്റ്റ്, ഗൂഢാലോചന, വ്യാജ വ്യാഖ്യാനം, വ്യാജ വാര്‍ത്തകള്‍, മറ്റ് തരത്തിലുള്ള ജങ്ക് വാര്‍ത്തകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഗുഡാലോചനാപരമെന്ന്

ഗുഡാലോചനാപരമെന്ന്

വാട്‌സ് ആപ്പ് ഇമേജുകളുടെ കാര്യമെടുത്താല്‍ ബിജെപി 35 ശതമാനം വിഭജിതമായ ഗൂഡാലോചനപമായ ചിത്രങ്ങളും 18 ശതമാനം പ്രചരണത്തിനും പിന്തുണയ്ക്കുമുള്ള ചിത്രങ്ങളും 10.5 ശതമാനം ദേശീയതയും സൈന്യത്തിനുള്ള പിന്തുണയും 3,5 ശതമാനം മതത്തെ കുറിച്ചും 3.5 ആക്ഷേപ ഹാസ്യ ഉള്ളടക്കവുമാണ്. അതേ സമയം കോണ്‍ഗ്രസ് പ്രചരണത്തിനും പിന്തുണയ്ക്കും വേണ്ടിയാണ് കൂടുതല്‍ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. വിഭജിത- ഗൂഡാലോചന ഉള്ളടക്കമുള്ള 28.5 ശതമാനം ചിത്രങ്ങള്‍ ഉപയോഗിച്ചു. അതേ സമയം 9 ശതമാനമാണ് ആക്ഷേപ ഹാസ്യ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചത്.

 പ്രചാരണത്തിനും പിന്തുണയ്ക്കും വേണ്ടി

പ്രചാരണത്തിനും പിന്തുണയ്ക്കും വേണ്ടി

ബിഎസ്പി-എസ്പിയുടെ ഭൂരിപക്ഷ ഉപയോഗവും അതായത് 20.5 ശതമാനവും 'പ്രചാരണത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ളതായിരുന്നു. 11.5 ശതമാനം ഭിന്നിപ്പും ഗൂഡാലോചനയുമുണ്ടാക്കുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെച്ചു. 'ദേശീയത, സൈനിക പിന്തുണ' യില്‍ 7.5 ശതമാനവും മറ്റു ഉള്ളടക്കങ്ങള്‍ 4 ശതമാനവുമാണ്. വാട്ട്‌സ്ആപ്പിലെ മിക്ക ലിങ്കുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകുന്നതും മാത്രമല്ല അവയൊന്നും തന്നെ രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ അടങ്ങിയതുമല്ലാത്തതിനാല്‍ അവ പഠനത്തിന് വിധേയമാക്കിയിട്ടില്ല.

English summary
Oxford study reveals political parties and ciculation of fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X