• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് പ്രതിരോധത്തിൽ ഒഡിഷയുടെ 'ഗഞ്ചം മോഡലി'ന് കയ്യടി: പ്രശംസിച്ച് ഓക്സ്ഫഡ് സർവ്വകലാശാല

ദില്ലി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഒഡിഷയെ പ്രശംസിച്ച് ഓക്സ്ഫഡ് സർവ്വകലാശാല. ഒഡിഷയിലെ ഗഞ്ചം മോഡസിനെ പ്രശംസിച്ചാണ് ഓക്സ്ഫോഡ് സർവ്വകലാശാല രംഗത്തെത്തിയിട്ടുള്ളത്. കൊവിഡിനെതിരായ പോരാട്ടത്തിൽ സർപഞ്ചുകളെ ശാക്തീകരണം വിജയകരമാണെന്ന് തെളിയിക്കപ്പെട്ടതായും സർവ്വകലാശാല വ്യക്തമാക്കി.

ഹത്രാസ് പെൺകുട്ടിക്കെതിരെ ബിജെപി നേതാവ്, 'പ്രതികളിലൊരാളുമായി അടുപ്പം, പാടത്ത് വിളിച്ച് വരുത്തി'

കൊറോണ വൈറസിനെ നേരിടുന്നതിനായി കഴിഞ്ഞ ഏപ്രിലിലാണ് മുഖ്യമന്ത്രി നവീൻ പട്നായിക്ക് സർപഞ്ചുകൾക്ക് ജില്ലാ കളക്ടർമാരുടെ അധികാരം നൽകിയത്. ഇത് സംസ്ഥാനത്തെയും ഗഞ്ചം ജില്ലയിലേയും കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് സഹായകമായിരുന്നു. ഇതോടെയാണ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഒഡിഷ മുഖ്യമന്ത്രി നടപ്പിലാക്കിയ കൊവിഡ് മാനേജ്മെന്റ് തന്ത്രങ്ങൾ ലോകവ്യാപകമായി പ്രശംസിക്കപ്പെടുന്നത്. 310 നഗരങ്ങളിൽ പഠനം നടത്തിയ ശേഷമാണ് യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സർവ്വകലാശാല കൊവിഡ് വ്യാപനം തടയുന്നതിൽ ഗഞ്ചം മോഡൽ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ഗഞ്ചം ജില്ലയിൽ മെയ് രണ്ടിനാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റിൽ രോഗികളുടെ എണ്ണം 59 ശതമാനനത്തിലെത്തി. എന്നാൽ രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികൾ സ്വീകരിച്ചതോടെ രോഗം 20430 പേരിൽ 98 ശതമാനം പേർക്കും കുത്തിവെയ്പ്പും എടുത്തിട്ടുണ്ട്. ഇതിൽ 188 രോഗികൾ മാത്രമാണ് അല്ലാത്തതായി അവശേഷിക്കുന്നത്.

കൊവിഡ് വ്യാപനം തടയാൻ സർപ്പഞ്ചുകൾക്ക് അധികാരം നൽകിയതിനൊപ്പം ഓരോ ഗ്രാമത്തിലും കൊവിഡ് മാനേജ്മെന്റ് കമ്മറ്റിയ്ക്കും രൂപം നൽകി. ഈ സംഘം ആറോളം തവണയാണ് വീടുകൾ തോറും കയറിയിറങ്ങി ആളുകളെ സ്ക്രീനിംഗിന് വിധേയമാക്കിക്കൊണ്ടിരുന്നത്. ആയിരത്തോളം വരുന്ന വളന്റിയർമാരെയാണ് ആളുകളെ നിരീക്ഷിക്കുന്നതിനായി നിയോഗിച്ചത്. അഞ്ച് ഗ്രാമങ്ങളിൽ ആംബുലൻസുകളും സജ്ജമാക്കിയിരുന്നുവെന്നും ഓക്സ്ഫോഡ് സർവ്വകലാശാല വ്യക്തമാക്കി. ഗഞ്ചം മോഡലിന് പുറമേ മഹാരാഷ്ട്രയിലെ ധാരാവി മോഡലിനെയും സർവ്വകലാശാല പ്രശംസിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന് ചെറിയ പ്രദേശങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ഇത് ആയിരക്കണക്കിന് പേർക്ക് രോഗം ബാധിച്ച ഒഡിഷയിലെ ഗഞ്ചം, മഹാരാഷ്ട്രയിലെ ധാരാവി എന്നിവിടങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠമാണ്. ഇപ്പോൾ ഇവിടങ്ങളിൽ 200ൽ താഴെ മാത്രം രോഗികളാണുള്ളതെന്നും ഓക്സ്ഫോഡ് സർവ്വകലാശാല പറയുന്നു.

cmsvideo
  setback for Russia over vaccine production in India | Oneindia Malayalam

  English summary
  Oxford University praises Odisha's Ganjam model in Coronavirus Pandemic prevention
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X