ദില്ലിയില്‍ ക്ലിക്കായി ഓക്സിജന്‍ ബാര്‍.... മലിനീകരണത്തില്‍ നിന്ന് രക്ഷ നേടി ദില്ലി നിവാസികള്‍!!
ദില്ലി: മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഓക്സിജന്‍ ബാര്‍ തരംഗമാകുന്നു. ശുദ്ധവായുവിനായി നെട്ടോട്ടമോടുന്ന ദില്ലി നിവാസികള്‍ക്ക് ശുദ്ധവായു എത്തിച്ച നല്കുന്ന സംരംഭമാണ് ഇത്. ആര്യവീര്‍ കുമാര്‍ എന്ന 26കാരനാണ് ഇതിന് പിന്നില്‍. ഈ വര്‍ഷം മേയിലാണ് ആര്യവീര്‍ ദക്ഷിണ ദില്ലിയില്‍ ഓക്സിജന്‍ ബാര്‍ ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഈ പദ്ധതിയെ ആരും തിരിഞ്ഞ് പോലും നോക്കിയിരുന്നില്ലെന്ന് ആര്യവീര്‍ പറയുന്നു.

ഒക്സി പ്യൂര്‍ ഓക്സിജന്‍ ബാര്‍ എന്നാണ് ഇതിന്റെ പേര്. ശുദ്ധീകരിച്ച ഓക്സിജന്‍ മനം മയക്കുന്ന മണത്തോടെ നല്കുന്ന സംരംഭമാണ് ഓക്സിജന്‍ ബാര്‍. എന്നാല്‍ ദില്ലി ജനത മാസങ്ങള്‍ കഴിഞ്ഞാണ് ഈ സ്ഥാപനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തലസ്ഥാന നഗരിയെ മലിനീകരണം മൂടിയപ്പോള്‍ ഇതിന്റെ വില തിരിച്ചറിയുകയായിരുന്നു ദില്ലി നിവാസികള്‍. ഉറക്ക കുറവ്, ക്ഷീണം, ഡിപ്രെഷന് എന്നിവ വര്‍ധിച്ചതോടെയാണ് ഓക്സിജന്‍ ബാറിന്റെ പ്രാധാന്യം ദില്ലി തിരിച്ചറിഞ്ഞത്.
ഇവിടെ 15 മിനുട്ട് നീണ്ട സെഷന് 299 രൂപ മുതല്‍ 499 വരെയുള്ള നിരക്കില്‍ ലഭ്യമാണ്. ദില്ലിയില്‍ മലിനീകരണ തോത് വര്‍ധിക്കുകയും സ്കൂളുകള്‍ വരെ അടയ്ക്കുകയും ചെയ്തതോടെ ശുദ്ധവായുവിനായി ദില്ലി നിവാസികള്‍ നെട്ടോട്ടമോടുകയാണ്. തന്റെ സംരംഭം ഇപ്പോള്‍ ലാഭകരമായിട്ടാണ് പോകുന്നതെന്ന് ആര്യവീര്‍ പറയുന്നു. ലോസ് ആഞ്ജലസില്‍ നിന്ന് 2015ലാണ് ഈ ആശയം തനിക്ക് ലഭിച്ചതെന്ന് ആര്യവീര്‍ വ്യക്തമാക്കി. ഇത് ക്ലിക്കാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യയില്‍ ആരംഭിച്ചതെന്ന് ആര്യവീര്‍ പറയുന്നു.
തന്റെ തീരുമാനം തെറ്റിപ്പോയെന്ന് തോന്നിയെങ്കില്‍ പിന്നീട് അത് മാറിയെന്ന് ആര്യവീര്‍ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലും ഓക്സിജന്‍ ബാറിന്റെ ശാഖ തുടങ്ങിയിരിക്കുകയാണ് ആര്യവീര്‍. പലയിടത്ത് നിന്നും ശാഖ തുടങ്ങാനായി ഓഫര്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കുഴല്‍ വഴി മൂക്കിലേക്ക് ശുദ്ധീകരിച്ച ഓക്സിജന്‍ വിവിധ ഗന്ധത്തില്‍ എത്തിക്കുന്നതാണ് ഓക്സിജന്‍ ബാര്‍ വഴി ചെയ്യുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications