കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ക്ലിക്കായി ഓക്‌സിജന്‍ ബാര്‍.... മലിനീകരണത്തില്‍ നിന്ന് രക്ഷ നേടി ദില്ലി നിവാസികള്‍!!

Google Oneindia Malayalam News

ദില്ലി: മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഓക്‌സിജന്‍ ബാര്‍ തരംഗമാകുന്നു. ശുദ്ധവായുവിനായി നെട്ടോട്ടമോടുന്ന ദില്ലി നിവാസികള്‍ക്ക് ശുദ്ധവായു എത്തിച്ച നല്‍കുന്ന സംരംഭമാണ് ഇത്. ആര്യവീര്‍ കുമാര്‍ എന്ന 26കാരനാണ് ഇതിന് പിന്നില്‍. ഈ വര്‍ഷം മേയിലാണ് ആര്യവീര്‍ ദക്ഷിണ ദില്ലിയില്‍ ഓക്‌സിജന്‍ ബാര്‍ ആരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഈ പദ്ധതിയെ ആരും തിരിഞ്ഞ് പോലും നോക്കിയിരുന്നില്ലെന്ന് ആര്യവീര്‍ പറയുന്നു.

1

ഒക്‌സി പ്യൂര്‍ ഓക്‌സിജന്‍ ബാര്‍ എന്നാണ് ഇതിന്റെ പേര്. ശുദ്ധീകരിച്ച ഓക്‌സിജന്‍ മനം മയക്കുന്ന മണത്തോടെ നല്‍കുന്ന സംരംഭമാണ് ഓക്‌സിജന്‍ ബാര്‍. എന്നാല്‍ ദില്ലി ജനത മാസങ്ങള്‍ കഴിഞ്ഞാണ് ഈ സ്ഥാപനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തലസ്ഥാന നഗരിയെ മലിനീകരണം മൂടിയപ്പോള്‍ ഇതിന്റെ വില തിരിച്ചറിയുകയായിരുന്നു ദില്ലി നിവാസികള്‍. ഉറക്ക കുറവ്, ക്ഷീണം, ഡിപ്രെഷന്‍ എന്നിവ വര്‍ധിച്ചതോടെയാണ് ഓക്‌സിജന്‍ ബാറിന്റെ പ്രാധാന്യം ദില്ലി തിരിച്ചറിഞ്ഞത്.

ഇവിടെ 15 മിനുട്ട് നീണ്ട സെഷന്‍ 299 രൂപ മുതല്‍ 499 വരെയുള്ള നിരക്കില്‍ ലഭ്യമാണ്. ദില്ലിയില്‍ മലിനീകരണ തോത് വര്‍ധിക്കുകയും സ്‌കൂളുകള്‍ വരെ അടയ്ക്കുകയും ചെയ്തതോടെ ശുദ്ധവായുവിനായി ദില്ലി നിവാസികള്‍ നെട്ടോട്ടമോടുകയാണ്. തന്റെ സംരംഭം ഇപ്പോള്‍ ലാഭകരമായിട്ടാണ് പോകുന്നതെന്ന് ആര്യവീര്‍ പറയുന്നു. ലോസ് ആഞ്ജലസില്‍ നിന്ന് 2015ലാണ് ഈ ആശയം തനിക്ക് ലഭിച്ചതെന്ന് ആര്യവീര്‍ വ്യക്തമാക്കി. ഇത് ക്ലിക്കാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇന്ത്യയില്‍ ആരംഭിച്ചതെന്ന് ആര്യവീര്‍ പറയുന്നു.

തന്റെ തീരുമാനം തെറ്റിപ്പോയെന്ന് തോന്നിയെങ്കില്‍ പിന്നീട് അത് മാറിയെന്ന് ആര്യവീര്‍ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലും ഓക്‌സിജന്‍ ബാറിന്റെ ശാഖ തുടങ്ങിയിരിക്കുകയാണ് ആര്യവീര്‍. പലയിടത്ത് നിന്നും ശാഖ തുടങ്ങാനായി ഓഫര്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കുഴല്‍ വഴി മൂക്കിലേക്ക് ശുദ്ധീകരിച്ച ഓക്‌സിജന്‍ വിവിധ ഗന്ധത്തില്‍ എത്തിക്കുന്നതാണ് ഓക്‌സിജന്‍ ബാര്‍ വഴി ചെയ്യുന്നത്.

 മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും മുംബൈ മേയര്‍ തിരഞ്ഞെടുപ്പിന് ഇനി ആറ് നാള്‍... നെഞ്ചിടിപ്പോടെ ശിവസേനയും ബിജെപിയും

English summary
oxygen bar found solution for delhi pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X