ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന; പ്ലാന്റ് ഏറ്റെടുക്കാന്‍ ദില്ലി സര്‍ക്കാരിനോട് ഹൈക്കോടതി
ദില്ലി: കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ദില്ലി ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പ്രമുഖ ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്ലിംഗ് യൂണിറ്റുകള്‍ ഏറ്റെടുക്കാന്‍ ദില്ലി ഹൈക്കോടതി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

തലസ്ഥാനത്തെ പ്രധാന ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്ലറായ സേത്ത് എയര്‍ ഓക്‌സിജന്‍ നല്‍കിയിട്ടില്ലെന്ന് മഹാരാജ അഗ്രസന്‍ ഹോസ്പിറ്റല്‍, മഹാ ദുര്‍ഗ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ നിരവധി ആശുപത്രികള്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടിവച്ചത്.
അതേസമയം, ഒക്‌സിജന്‍ സിലിണ്ടര്‍ പൂഴ്ത്തിവച്ച് കച്ചവടം നടത്തിയ ആള്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ വച്ച് പിടിയിലായിരുന്നു. സ്വന്തം വീട്ടില്‍ വച്ച് തന്നെയാണ് ഇയാള്‍ കച്ചവടം നടത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 48 സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ദില്ലിയില്‍ ഒക്‌സിഡജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.












Click it and Unblock the Notifications