ഓക്സിജൻ ക്ഷാമം; അമൃത്സറിൽ 5 മരണം,സ്വകാര്യ ആശുപത്രിക്ക് ഓക്സിജൻ നൽകുന്നില്ലെന്ന് പരാതി
ദില്ലി; അമൃത്സറിൽ ഓക്സജൻ ക്ഷാമം മൂലം അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. നീൽകാന്ത് ആശുപത്രിയിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇവിടെ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.സ്വാകര്യ ആശുപത്രി ആയതിനാൽ തങ്ങൾക്ക് ഓക്സിജൻ നൽകുന്നില്ല. സർക്കാർ ആശുപത്രിക്ക് നൽകാതെ സ്വാകര്യ ആശുപത്രികളിലേക്ക് ഓക്സിജൻ ലഭ്യമാക്കാൻ ആകില്ലെന്നാണ് ജില്ലാ ഭരണകുടം അറിയിച്ചതെന്ന് ആശുപത്രി എംഡി എഎൻഐയോട് പറഞ്ഞു.
ആവശ്യത്തിന് ഓക്സജിൻ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജില്ലാ ഭരണകുടത്തിന് അമൃത്സറിലെ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.കൊവിഡ് രോഗികൾക്കായി 800 ഓളം ബെഡുകളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ 40 ശതമാനവും ഉപയോഗത്തിലാണ്.

അതേസമയം ഇന്നും ദില്ലിയിൽ പ്രാണവായു ലഭിക്കാതെ 20 പേർ മരിച്ചു. ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയിലാണ് സംഭവം. ഓക്‌സിജന്‍ ലഭിക്കാത്തതുതന്നെയാണ് രോഗികളുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മാത്രമല്ല, 210 രോഗികള്‍ ചികിത്സയിലുണ്ടെന്നും പരമാവധി 30 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ് സ്‌റ്റോക്കുള്ളൂവെന്നുമാണ് അധികൃതർ അറിയിച്ചത്. ദില്ലയിൽ മാത്രമല്ല ഉത്തരേന്ത്യയിലെ പല ആശുപത്രികളിലും സ്ഥിതി ഇതാണ്.












Click it and Unblock the Notifications