ഓക്സിജൻ ക്ഷാമം; അഭ്യൂഹം പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ; യുപിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നുള്ള റിപ്പോർട്ടുകൾക്കിടെ ഇത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും യോഗി പോലീസിനോട് നിർദ്ദേശിച്ചു. തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ,സ്വകാര്യ ആശുപത്രികളിൽ ഒന്നും ഓക്സജിൻ ക്ഷാമം നേരിടുന്നില്ലെന്ന് യോഗി അവകാശപ്പെട്ടു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് യഥാർത്ഥ പ്രശ്‌നമെന്നും യോഗി പറഞ്ഞു.മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെയും കരിഞ്ചന്തയ്ക്കു വിൽക്കുന്നവർക്ക് എതിരെയും ശക്തമായ നടപടി സ്വീകരികക്ണമെന്നും പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കണമെന്നും നേരത്തേ ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ദിവസം മുൻപ് ഒരു സ്വകാര്യ ആശുപത്രി ഓക്സിജൻ ക്ഷാമം ഉണ്ടെന്ന് പരാതി ഉയർത്തി. എന്നാൽ പരിശോധനയിൽ മതിയായ അവളവിൽ ഓക്സജിൻ ഉണ്ടെന്ന് കണ്ടെത്തി. ഇത്തരക്കാരാണ് സമൂഹത്തിൽ ഭീതി പടർത്തുന്നതെന്ന് യോഗി പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ഒരാഴ്ചക്കുള്ളിൽ യുപിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ 30 ആവുമ്പോഴേക്കും യുപിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1,19,000 ആവുമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ പറഞ്ഞത്. സംസ്ഥാനത്തെ ജനസംഖ്യ 24.1 കോടിയാണ്. അതേസമയം കൊവിഡ് രണ്ടാം തരംഗം നേരിടാൻ സംസ്ഥാനത്ത് ഉള്ളതാകട്ടെ 280,400 കിടക്കകളും 14,000 ഐസിയു കിടക്കകളും 7,000 വെന്റിലേറ്ററുകളും.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications