കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധം: വൻ വെല്ലുവിളിയായി ഓക്സിജൻ ക്ഷാമം, ഭോപ്പാലിൽ 6 രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമം വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഷാഹ്‌ദോളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 6 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാത്തത് കാരണം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പത്ത് പേരാണ് മരണപ്പെട്ടത് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓക്‌സിജന്‍ ദൗര്‍ലബ്യം ഉളളതായും ആറ് പേര്‍ മരണപ്പെട്ടതായും മെഡിക്കല്‍ കോളേജ് അധികൃതരും ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഓക്‌സിജന്‍ കുറഞ്ഞത് തന്നെ ആകണം മരണകാരണം എന്നില്ലെന്നും ഗുരുതരാവസ്ഥയിലുളള രോഗികള്‍ മറ്റ് കാരണങ്ങള്‍ കൊണ്ടും മരണപ്പെട്ടതാവാം എന്നും ആശുപത്രി അധികൃതര്‍ വാദിക്കുന്നു.

covid

സംഭവത്തില്‍ മെഡിക്കല്‍ കോളേജില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാവൂം എന്നും ഷാഹ്‌ദോള്‍ ഡിവിഷണല്‍ കമ്മീഷണര്‍ രാജീവ് ശര്‍മ പ്രതികരിച്ചു. 6 രോഗികളുടെ മരണത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് ആശുപത്രി ഡീന്‍ ഡോ. മുലിന്ദ് ശിരാള്‍ക്കര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് കൃത്യമായി ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

മധ്യപ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടത്. ബീഹാറിലും ഓക്‌സിജന്‍ ക്ഷാമം ഗുരുതര പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. പാറ്റ്‌നയില്‍ നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ആയ വിനോദ് കുമാര്‍ സിംഗ് ആരോഗ്യവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്ത് വലിയ ചര്‍ച്ച ആയിരിക്കുകയാണ്. കാര്യങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണെന്നും ഓക്‌സിജന്‍ ലഭ്യതയില്‍ വലിയ കുറവ് അനുഭവിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു. നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മറ്റ് ആശുപത്രികള്‍ക്ക് നല്‍കുന്നതായും അത് മൂലം മരണങ്ങള്‍ കൂടാമെന്നും അതിനാല്‍ തന്നെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാക്കി തരണമെന്നും വിനോദ് കുമാര്‍ സിംഗ് കത്തില്‍ ആവശ്യപ്പെട്ടു.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
COVID-19 Predominantly Spreads Through Air: Lancet Study

English summary
Oxygen shortage: 6 patients reportedly died in Government Medical College Hospital in Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X