കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജൻ വിതരണം മുടങ്ങി: 11 പേർക്ക് ആശുപത്രിയിൽ ദാരുണാന്ത്യം, ഇതെല്ലാം പതിവ്- കൈമലര്‍ത്തി ആശുപത്രി

വ്യാഴാഴ്ച പുലർച്ചെ മൂന്നിനും നാലിനുമിടയിൽആശുപത്രിയിലെ ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം

Google Oneindia Malayalam News

ഭോപ്പാല്‍: ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശിൽ 11 മരണം. കുട്ടികളുൾപ്പെടെ 11 പേരാണ് മരിച്ചത്. ഇൻഡോറിലെ എംവൈ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിലുള്ള 15 മിനിറ്റ് നേരത്തേയ്ക്ക് ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് 11 പേര്‍ മരണമടഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ തിരക്കിയപ്പോള്‍ ഇതെല്ലാം പതിവാണെന്ന പ്രതികരണമാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിച്ചത്.

എന്നാല്‍ 11 പേർ മരിച്ചത് ഓക്സിജൻ കിട്ടാതെയാണയോ അവഗണന മൂലമോ ആണെന്ന ആരോപണം എംജിഎം മെഡിക്കൽ കോളേജ് അധ്യക്ഷൻ കൂടിയായ ഡിവിഷണൽ കമ്മീഷണർ സഞ്ജയ് ദൂബെ നിരസിച്ചു. നിലവിൽ സ്വയം ഭരണാധികാരമുള്ള എംജിഎം മെഡിക്കൽ കോളേജുമായി ചേർന്നാണ് എംവൈ ആശുപത്രി പ്രവർത്തിക്കുന്നത്.
എന്നാല്‍ സംഭവമറിഞ്ഞ് ആശുപത്രിലെത്തിയ മാധ്യമപ്രവർത്തകർക്ക് മരിച്ചവരുടെ ഓക്സിജൻ വിതരണ രേഖകൾ നൽകിയില്ലെന്നും രേഖകൾ അപ്രത്യക്ഷമായെന്നുമാണ് മാധ്യമപ്രവർത്തകരുടെ പക്ഷം.

 ധൈര്യമായി പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ചിത്രമിടാം!!! പുതിയ സുരക്ഷ ഫീച്ചറുമായി ഫേസ്ബുക്ക് !!! ധൈര്യമായി പ്രൊഫൈൽ പിക്ചറായി തങ്ങളുടെ ചിത്രമിടാം!!! പുതിയ സുരക്ഷ ഫീച്ചറുമായി ഫേസ്ബുക്ക് !!!

 photo-2

കള്ളനോട്ടുമായി പിടിക്കപ്പെട്ട ബിജെപി നേതാവ് ചില്ലറക്കാരനല്ല!! അടുപ്പമുള്ളവര്‍ പോലും...
11 രോഗികളുടെ മരണം സംഭവിച്ച സമയത്ത് ആശുപത്രിയിലെ ഓക്സിജൻ വിതരണം തടസ്സപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം. എന്നാൽ മരണം റിപ്പോർട്ട് ചെയ്തതോടെ ഓക്സിജൻ വിതരണം സംബന്ധിച്ച രേഖകൾ കൂട്ടത്തോടെ കാണാതായത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ ആശുപത്രി അധികൃതർ ഇത്തരം മരണങ്ങൾ പതിവാണെന്നും ഓക്സിജൻ പൈപ്പിലെ അപാകതയെങ്കിൽ മറ്റ് രോഗികളെ ബാധിക്കില്ലേയെന്നുമുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ആശുപത്രിയില്‍ ഒരു ദിവസം 10- 20 മരണങ്ങൾ വരെ ഉണ്ടാകാറുണ്ടെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. നേരത്തെ 2016 മെയ് 28ന് ഓക്സിജന് പകരം നൈട്രജൻ നൽകിയതിനെ തുടർന്ന് എംവൈ ആശുപത്രിയിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു.

English summary
The death of 11 people, including two children, at MY Hospital sent shockwaves through the city on Thursday after reports that oxygen supply was mysteriously snapped for around 15 minutes between 3am and 4am, leading to the deaths.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X