Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലേക്കുള്ള ഓക്സിജൻ വിതരണം കേന്ദ്രത്തിന്റേയും ഉത്തരവാദിത്തം; കുടഞ്ഞ് ദില്ലി ഹൈക്കോടതി

ദില്ലി ; ദില്ലിയിലെ ഓക്സിക്ഷൻ ക്ഷാമം പരിഹരിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ദില്ലി ഹൈക്കോടതി. എന്തുകൊണ്ടാണ് ദില്ലിക്ക് കൂടുതലായി ഓക്സിജൻ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. ഓക്സിജൻ വിതരണം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തിനെതിരേയും ഹൈക്കോടതി ആഞ്ഞടിച്ചു.

ഓക്സിജൻ വിതരണം പുനർനിശ്ചയിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിച്ചു. എന്നാൽ ഒരു നടപടിയും കൈക്കൊണ്ടില്ല. സംഭവിച്ചതോ? 21 ജീവനുകളാണ് വീണ്ടും നഷ്ടപ്പെട്ടത്, കോടതി പറഞ്ഞു. ഇതോടെ വാക്സിൻ വിതരണം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ ഓക്സിജൻ വിതരണണത്തിൽ സംസ്ഥാനത്തിന് ഉള്ളത് പോലെ തന്നെ ഉത്തരവാദിത്തം കേന്ദ്രത്തിനും ഉണ്ടെന്ന് കോടതി പറഞ്ഞു.

corona43-1586573116-16193448

അതേസമയം രാജ്യത്തെ ആകെ 800 ആശുപത്രികൾക്ക് ഓക്സിജന് വിതരണം ചെയ്യുന്നുണ്ടെന്നും ദില്ലി മാത്രമാണ് പരാതി ഉന്നയിക്കുന്നതെന്നും ഓക്‌സിജന്‍ വിതരണക്കാരായ ഇനോക്‌സ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ദില്ലിയിലേക്കുള്ള വിതരണം വെട്ടിക്കുറച്ച് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ യുപിക്കും രാജസ്ഥാനും അനുവദിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും ഇനോക്സ് വ്യക്തമാക്കി.

ദില്ലിക്കുള്ള വിഹിതം 80 മെട്രിക് ടണായി കുറച്ചെന്നും ഇനോക്സ് കോടതിയെ അറിയിച്ചു. സംസ്ഥാന സർ്കകാരും കേന്ദ്രസർക്കാരും രണ്ട് തരത്തിലാണ് ഉത്തരവുകൾ ഇറക്കുന്നതെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും ഇനോക്സ് വ്യക്തമാക്കി. ഓക്‌സിജന്‍ വിതരണത്തിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ആശുപത്രി അധികൃതരുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഓക്‌സിജന്‍ വിതരണത്തിനുള്ള കൃത്യമായ മാര്‍ഗരേഖ നാളെ തന്നെ തയ്യാറാക്കി സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    No Lockown to be imposed in Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+