കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓയോ റൂം പ്രതിസന്ധിയിൽ? ഇന്ത്യയിലും ചൈനയിലും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു?

Google Oneindia Malayalam News

ഇന്ത്യയില ഹോട്ടൽ സ്റ്റാർട്ടപ്പ് സംരംഭമായ ഒയോ റൂംസിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഇന്ത്യയിലും ചൈനയിലുമായി ആയിരക്കണക്കിന് ജീവനക്കാരെ ഓയോ റൂംസ് പുറത്താക്കുന്നുവെന്ന് റിപ്പോർട്ട്. ഇതാ ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിലെ 12000 ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയും ഇന്ത്യയിലെ 12000 ജീവനക്കാരിൽ‌ 12 ശതമാനം പേരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

ചില വ്യക്തികൾക്ക് പ്രകടനം മെച്ചപ്പെടുത്തൽ അവസരം നൽകുന്നുണ്ടെന്നും അതിന് ശേഷം മാത്രമേ പിരിച്ചുവിടൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടെന്ന വാർത്തകൾ പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, യുഎസിലും യൂറോപ്പിലും ഹോട്ടലുകൾ വാങ്ങാൻ ഓയോ കോടിക്കണക്കിന് ഡോളറുകൾ ചെലവഴിച്ചിരുന്നു.

OYO rooms

കൂടാതെ ചൈനയിലെ രണ്ടാമത്തെ വലിയ ഹോട്ടൽ ശൃംഖലയായി ഓയോ മാറി കഴിഞ്ഞിട്ടുമുണ്ട്. എതിരാളികളായ ട്രീബോയെയും ഫാബ് ഹോട്ടലുകളെയും വളരെ പിന്നിലാക്കിയാണ് ഓയോ മുന്നേറുന്നത്. ഇന്ത്യയിൽ ഒയോ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഗുരുഗ്രാം ആസ്ഥാനമായ ഓയോ റൂം ശൃഖലയ്ക്ക് ചൈനയിൽ 26 ന​ഗരങ്ങളിലായി 11,000ഓളം ഹോട്ടൽ റൂമുകളാണുള്ളത്. ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ ബിസാം കട്ടക്ക് സ്വദേശിയായ റിതേഷ് അ​ഗ‍ർവാളാണ് ഓയോ റൂംസിന്റെ സിഇഒ.

English summary
Oyo firing thousands across China and India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X