ബിജെപിക്കാരും ആര്‍എസ്എസ്സുകാരും മാത്രമാണോ ഇന്ത്യക്കാര്‍..?? ബിജെപി മറുപടി പറയണം..!
ദില്ലി: ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ ബിജെപി നേതാവ് തരുണ്‍ വിജയ്ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം. ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും പ്രവര്‍ത്തകര്‍ മാത്രമാണോ ഇന്ത്യാക്കാരെന്ന് പി ചിദംബരം ചോദിക്കുന്നു. ദക്ഷിണേന്ത്യക്കാരായ കറുത്തവര്‍ തങ്ങള്‍ക്ക് ചുറ്റിലും ജീവിക്കുന്നുണ്ടെന്നും അതിനാല്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നായിരുന്നു തരുണ്‍ വിജയുടെ വിവാദ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്.

തരുണ്‍ വിജയ്യുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ആരാണ് ഈ ഞങ്ങള്‍ എന്ന് ചിദംബരം ചോദിക്കുന്നു. ഞങ്ങള്‍ എന്നത് ബിജെപിക്കാരും ആര്‍എസ്എസ്സുകാരും മാത്രമാണോ എന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്ന ചോദ്യം. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ബിജെപി എംപി വിവാദപ്രസ്താവന നടത്തിയത്. ഇന്ത്യക്കാര്‍ക്ക് വംശീയ വിരോധികളാവാനാവില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നവിടങ്ങളിലെ ആളുകള്‍ക്കൊപ്പമല്ലേ നമ്മള്‍ ജീവിക്കുന്നത്. എത്ര കറുത്ത മനുഷ്യര്‍ നമുക്കൊപ്പമുണ്ട് എന്ന തരത്തിലായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.












Click it and Unblock the Notifications