കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃദയമില്ലാത്ത സർക്കാർ; കേന്ദ്രത്തോട് പി ചിദംബരത്തിന്റെ 2 ചോദ്യങ്ങൾ, മോദി പരാജയപ്പെട്ടു

Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ പാവങ്ങൾക്ക് ഭക്ഷണവും പണവും നൽകണമെന്ന് മുൻ ധനമന്ത്രി പി ചിദംബരം.കൈയ്യിൽ പൈസയില്ലാതായോടെ സൗജന്യ ഭക്ഷണത്തിനായി ജനം തെരുവിൽ വരി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. ഹൃദയമില്ലാത്ത സർക്കാരിന് മാത്രമേ പാവങ്ങൾക്കായി ഒന്നും ചെയ്യാതിരിക്കാൻ സാധിക്കുകയുള്ളൂവെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ ചിദംബരം കുറ്റപ്പെടുത്തി.

chidambaram-p--

നിരവധി പേരാണ് പണമില്ലാതെ കഷ്ടപ്പെടുന്നത്. അവർ സൗജന്യ ഭക്ഷണത്തിനായി കാത്തിരിക്കുകയാണ്. ഓരോ പാവപ്പെട്ട കുടുംബത്തിനും ആവശ്യത്തിന് പണം കൈമാറി അവരെ പട്ടിണിയിൽ നിന്ന് രക്ഷിക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനും സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല?എന്തുകൊണ്ട് പാവങ്ങൾക്ക് ധാന്യമെത്തിക്കാൻ സർക്കാരിന് സാധിക്കുന്നില്ല?77 ദശലക്ഷം ടൺ ധാന്യത്തിന്റെ ഒരു ചെറിയ ഭാഗം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ല?

ഈ രണ്ട് ചോദ്യങ്ങളും സാമ്പത്തികവും ധാർമ്മികവുമായ ചോദ്യങ്ങളാണ്. രാജ്യം നിസ്സഹായവസ്ഥയിൽ ഇരിക്കുമ്പോള്‍ നരേന്ദ്രമോദിയും നിര്‍മല സീതാരാമനും മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടു, ചിദംബരം ട്വീറ്റ് ചെയ്തു.

'കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് ''കൊവിഡിനെ കീഴ്പ്പെടുത്താൻ കേരളത്തെ 'സഹായിച്ച' രാജീവ് ഗാന്ധിയുടെ ആശയം, 33 വർഷങ്ങൾക്ക് മുൻപ് '

മാർച്ച് 25 നായിരുന്നു കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികളാണ് ഈ സമയത്ത് കടുത്ത ദുരിതം അനുഭവിച്ചത്.ജോലിയും ഭക്ഷണവും ഇല്ലാതായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികൾ സ്വദേശത്തേക്ക് കൂട്ട പലായനം ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാന അതിർത്തികൾ അടയ്ക്കാനായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്.

കൊവിഡ് വ്യാപനം ശക്തമായതോടെ മെയ് 3 വരെ സർക്കാർ വീണ്ടും ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ലോക്കഡൗണ്‍ ലംഘിച്ച് മുംബൈയിലെ ബാന്ദ്ര സ്റ്റേഷനിലേക്കെത്തിയിരുന്നു. ഇവരെ പിരിച്ചു വിടാനായി പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. കുടിയേറ്റ തൊഴിലാളികൾക്ക് മൂന്നുനേരത്തെ ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മിക്കവര്‍ക്കും ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രിൽ 15 ലെ ഉത്തരവ്;മോദിക്കെതിരെ കോൺഗ്രസ്!7 ലക്ഷം കോടി ചെറുകിട വ്യാപാരികളെ തകർക്കുംഏപ്രിൽ 15 ലെ ഉത്തരവ്;മോദിക്കെതിരെ കോൺഗ്രസ്!7 ലക്ഷം കോടി ചെറുകിട വ്യാപാരികളെ തകർക്കും

ഉറുമ്പ് ചത്താലും ഭൂമി കുലുങ്ങിയാലും ഉത്തരവാദി മുസ്ലീം; വിദ്വേഷ പരാമർശത്തിൽ നടൻ അജാസ് ഖാൻ അറസ്റ്റിൽഉറുമ്പ് ചത്താലും ഭൂമി കുലുങ്ങിയാലും ഉത്തരവാദി മുസ്ലീം; വിദ്വേഷ പരാമർശത്തിൽ നടൻ അജാസ് ഖാൻ അറസ്റ്റിൽ

English summary
P Chidambaram against Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X