കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് മതേതരത്വമെന്നാല്‍ ദേശവിരുദ്ധനും പാകിസ്താന്‍ ഭാഷ സംസാരിക്കുന്നയാളുമെന്ന് പി ചിദംബരം

  • By S Swetha
Google Oneindia Malayalam News

ദില്ലി: സമകാലീന ഇന്ത്യയില്‍ മതേതരത്വ മൂല്യങ്ങള്‍ പിന്തുടരുന്നയാള്‍ക്ക് ലഭിക്കുന്നത് ദേശവിരുദ്ധ പട്ടവും പാകിസ്താന്‍ ഭാഷ സംസാരിക്കുന്നയാള്‍ എന്ന ബഹുമതിയുമാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ആശയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ മതേതരനാണെങ്കില്‍, നിങ്ങള്‍ ദേശവിരുദ്ധനാണ്. നിങ്ങള്‍ മതേതരനാണെങ്കില്‍, നിങ്ങള്‍ പാകിസ്താന്റെ ഭാഷയാണ് സംസാരിക്കുന്നത്. നിങ്ങള്‍ മതേതരനാണെങ്കില്‍, നിങ്ങളുടെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടും. ഇതായിരുന്നു ചിദംബരത്തിന്റെ വാക്കുകള്‍. ദില്ലിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 'സാർ ഒരു സംശയം ,കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ അദ്ദേഹത്തോട് ചോദിക്കുന്നതിൽ എന്താണ് തെറ്റ് ?' 'സാർ ഒരു സംശയം ,കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അമിത് ഷാ അദ്ദേഹത്തോട് ചോദിക്കുന്നതിൽ എന്താണ് തെറ്റ് ?'

സവര്‍ക്കറും ഗോള്‍വാള്‍ക്കറും ചേര്‍ന്ന് രൂപപ്പെടുത്തിയ സൈദ്ധാന്തിക ആശയങ്ങളാണ് ഇന്നത്തെ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് നമ്മളില്‍ പലരും മനസ്സിലാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുകയാണ്. അംബേദ്കറും നെഹ്‌റുവും രൂപപ്പെടുത്തിയ ഭരണഘടനാപരമായ പൗരത്വം എന്ന ആശയത്തിന് ഇന്ന് എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കണം. പൗരത്വം ആക്രമണത്തിന് വിധേയമാകുന്നിടത്തോളം കാലം മതേതരത്വമെന്ന ആശയം രാജ്യത്ത് വെല്ലുവിളി നേരിടുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. വിഷന്‍ ഫോര്‍ എ നേഷന്‍: പാത്ത്‌സ് ആന്റ് പെര്‍സ്പെക്റ്റീവ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

pchidambaram-22

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നുവരുന്ന സമയത്താണ് കേന്ദ്ര സര്‍ക്കാരിന് നേരെ പ്രത്യക്ഷ ആക്രമണവുമായി ചിദംബരം രംഗത്തെത്തിയിരിക്കുന്നത്. അനീതിക്കെതിരെ ഒരാള്‍ കാണിക്കുന്ന ധാര്‍മ്മിക ധൈര്യത്തിന്റെ പ്രസ്താവനയാണ് നിസ്സഹകരണമെന്ന് സിഎഎയെയും എന്‍ആര്‍സിയെയും ശക്തമായി എതിര്‍ക്കുന്ന ചിദംബരം പറഞ്ഞു.

English summary
P Chidambaram against secularist views
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X