കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയില്‍; അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

Google Oneindia Malayalam News

ദില്ലി: അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

07

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരവും കപില്‍ സിബലും തമ്മില്‍ ചര്‍ച്ച നടത്തി. ചിദംബരത്തെ ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം. അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ കോടതി വൃത്തങ്ങള്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വേഗത്തില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ

അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നിലപാട്. ചിദംബരത്തിന്റെ ഹര്‍ജി അന്വേഷണ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്.

മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ചിദംബരം. ഐഎന്‍എസ്‌ക് മീഡിയ അഴിമതി കേസിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്. മുന്‍ കേന്ദ്ര ധനമന്ത്രിയാണ് ചിദംബരം. മന്ത്രിയായിരിക്കെ ഇദ്ദേഹം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം.

English summary
P Chidambaram approached SC for bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X