കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണിയെ കണ്ടതിന്റെ തെളിവുകള്‍ ചിദംബരം നശിപ്പിച്ചു.... കോടതിയില്‍ സിബിഐ വാദം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിനെതിരെ പുതിയ വാദവുമായി സിബിഐ. കേസില്‍ നിര്‍ണായക സാക്ഷിയായ ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റ തെളിവുകള്‍ ചിദംബരം നശിപ്പിച്ചെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ ആരോപണ വിധേയായിരുന്നു ഇന്ദ്രാണി. എന്നാല്‍ കേസില്‍ ചിദംബരത്തിനെതിരെ നിര്‍ണായക മൊഴി നല്‍കിയത് ഇന്ദ്രാണിയായിരുന്നു. എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ ആരോപണം ഗുരുതരമാണ്.

1

ഐഎന്‍എക്‌സ് മീഡിയ കേസിലാണ് ചിദംബരം അന്വേഷണം നേരിടുന്നത്. ധനമന്ത്രി പദത്തില്‍ ഇരുന്ന് കൊണ്ട് അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ചിദംബരത്തിനെതിരെയുള്ള കേസ്. ഐഎന്‍എക്‌സ് മീഡിയയില്‍ ഇന്ദ്രാണി മുഖര്‍ജി താല്‍പര്യം ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് വേണ്ടിയാണ് ഇന്ദ്രാണിയും ചിദംബരവും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇതില്‍ നിര്‍ണായക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണഅ സിബിഐയുടെ വാദം.

അതേസമയം ചിദംബരം ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതിന്റെ സന്ദര്‍ശക വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും, അതിപ്പോള്‍ കാണാനില്ലാത്ത അവസ്ഥയിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്ദതിയതെന്ന് മേത്ത കോടതിയെ അറിയിച്ചു.

കേസിലെ നിര്‍ണായക തെളിവുകള്‍ ഇതോടെ ഇല്ലാതായിരിക്കുകയാണ്. ചിദംബരത്തിന് ജാമ്യം കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രതിഫലിക്കും. നേരത്തെ ചിദംബരത്തിന് വേണ്ടി വാദിച്ച കപില്‍ സിബല്‍ ഇന്ദ്രാണി മുഖര്‍ജിയും ചിദംബരവും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് തെളിവില്ലെന്ന് ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് തുഷാര്‍ മേത്ത ദില്ലി ഹൈക്കോടതിയില്‍ എത്തിയത്. എനിക്ക് ഇന്ദ്രാണി മുഖര്‍ജിയെ കണ്ടതായി ഓര്‍മയില്ല. നൂറ് കണക്കിന് ആളുകള്‍ ധനമന്ത്രിയെന്ന നിലയില്‍ എന്നെ കാണാനെത്തും. നിങ്ങള്‍ സന്ദര്‍ശക ഡയറി നോക്കിയാല്‍ മാത്രമേ അക്കാര്യം തിരിച്ചറിയൂ എന്നും ചിദംബരം കോടതിയെ അറിയിച്ചു.

പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്

English summary
p chidambaram destroyed evidence of meeting indrani mukherjee says cbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X