ആരോഗ്യനില തൃപ്തികരം; വയറുവേദനയെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ച ചിദംബരം ആശുപത്രി വിട്ടു
ദില്ലി: വയറു വേദനയെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ ആശുപത്രി വിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയാണ് പി ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്.
ആരോഗ്യ നില മോശമായതിനെ തുടർന്ന് ചിദംബരത്തെ തിങ്കളാഴ്ട രാവിലെ പരിശോധനയ്ക്കായി രാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ പി ചിംദംബരം ഇപ്പോൾ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ഒക്ടോബർ 30 വരെ ചിദംബരത്തിന്റെ റിമാൻഡ് കാലാവധി നീട്ടിയിരുന്നു. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബർ 5 മുതൽ തീഹാർ ജയിലിൽ കഴിയുകയായിരുന്നു.












Click it and Unblock the Notifications