കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് ഉപദേശവുമായി പി ചിദംബരം; ദില്ലി തിരഞ്ഞെടുപ്പില്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപദേശവുമായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കേന്ദ്ര ബജറ്റിന് മൂന്ന് ദിവസം മാത്രം അവശേഷിക്കവെയാണ് പ്രധാനമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കൊണ്ട് ചിദംബരം രംഗത്തെത്തിയിരിക്കുന്നത്. അധിക്ഷേപങ്ങളില്‍ നിന്നും വാചകമടികളില്‍ നിന്നും മോദി വിട്ടു നില്‍ക്കണമെന്നും എന്ത് കൊണ്ടാണ് 6 വര്‍ഷമായിട്ടും അച്ഛേ ദിന്‍ രാജ്യത്ത് വരാത്തത് എന്നതിനെ കുറിച്ച് ദില്ലിയിലെ വോട്ടര്‍മാരോട് വിശദീകരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രസ്താവന.

കനയ്യയേക്കാൾ അപകടകാരി ഷർജീൽ ഇമാം! രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ ഷാകനയ്യയേക്കാൾ അപകടകാരി ഷർജീൽ ഇമാം! രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥിക്കെതിരെ ഷാ

പ്രധാനമന്ത്രിയും മന്ത്രിയും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെയധികം അകലെയാണ്. അതിനാല്‍ ദില്ലി തിരഞ്ഞെടുപ്പില്‍ മൂന്ന് കാര്യങ്ങളെ കുറിച്ച് അവര്‍ വിശദീകരിക്കണം. രാജ്യത്തെ ഉപഭോക്തൃ വില സൂചിക 2019 ജനുവരിയിലെ രണ്ട് ശതമാനത്തില്‍ നിന്ന് 2019 ഡിസംബറിലെത്തുമ്പോള്‍ 7.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ സൂചനകള്‍ പ്രകാരം നികുതി വരുമാനം 2019-20 ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാളും 2.5 ലക്ഷം കോടി രൂപയായി കുറയും. പട്ടികജാതി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഉദ്ദേശിക്കുന്ന പരിപാടികളില്‍ ചെലവ് ചുരുക്കേണ്ടിവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

pchidambaram

ആളുകള്‍ ആഗ്രഹിക്കുന്നത് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാനാണ് മറിച്ച് ആക്ഷേപങ്ങളും വാചകമടിയുമല്ല. 6 വര്‍ഷം കഴിഞ്ഞിട്ടും അച്ഛേ ദിന്‍ രാജ്യത്ത് എന്തു കൊണ്ട് എത്തിയില്ലെന്ന് ആളുകള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നും ചിദംബരം പറഞ്ഞു. ഭക്ഷ്യവിലക്കയറ്റം 14.12 ശതമാനം, പച്ചക്കറി വില 60 ശതമാനം ഉയര്‍ന്നു, ഉള്ളി വില കിലോഗ്രാമിന് 100 രൂപയില്‍ കൂടുതല്‍ ബിജെപി വാഗ്ദാനം ചെയ്ത അച്ചേ ദിന്‍ ഇതാണെന്നും ചിദംബരം പരിഹസിച്ചു.

ഐഎന്‍എക്‌സ് മീഡിയ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് 100 ദിവസത്തിലേറെ ദില്ലിയിലെ തിഹാര്‍ ജയിലിലായിരുന്ന ചിദംബരം ജാമ്യത്തിലിറങ്ങിയ ശേഷം മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ലക്ഷ്യം വെച്ച് ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത് പതിവാണ്. സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തെച്ചൊല്ലിയാണ് ചിദംബരത്തിന്റെ പരാമര്‍ശങ്ങളില്‍ ഭൂരിഭാഗവും. പടവലങ്ങ പോലെ താഴേക്ക് പോകുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ചിദംബരം യുവാക്കളും വിദ്യാര്‍ഥികളും പൊട്ടിത്തെറിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഷഹീന്‍ ബാഗിലെ പൗരത്വ വിരുദ്ധ നിയമ പ്രക്ഷോഭങ്ങളില്‍ ദില്ലി തിരഞ്ഞെടുപ്പ് തന്ത്രം കേന്ദ്രീകരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ചിദംബരം ബിജെപിക്ക് പ്രചരണ ഉപദേശം നല്‍കുന്നത്.

English summary
P Chidambaram gave advice to PM Narendra Modi on Delhi election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X