കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും നന്ദി, പക്ഷേ അതിന് നിങ്ങള്‍ മറുപടി നല്‍കണം, മോദി സര്‍ക്കാരിനെ പൊളിച്ചടുക്കി ചിദംബരം

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജയിലിലാണെങ്കില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ മുന്‍നിരയില്‍ തന്നെയാണ് പി ചിദംബരം. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് മടങ്ങവേ ചിദംബരം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വീണ്ടും അദ്ദേഹം ഇതേ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കയിലാണെന്ന് ചിദംബരം പറഞ്ഞു.

1

സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. ദരിദ്രരാണ് ഏറ്റവും ബാധിക്കപ്പെട്ടവര്‍. കുറഞ്ഞ വരുമാനം, കുറഞ്ഞ തൊഴില്‍, കുറഞ്ഞ വ്യാപാരം, കുറഞ്ഞ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ പാവപ്പെട്ടവരെ മധ്യവര്‍ഗത്തെയും തകര്‍ത്തിരിക്കുകയാണ്. ഈ തകര്‍ച്ചയില്‍ നിന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള പദ്ധതി എവിടെയെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

നേരത്തെ ജയിലില്‍ നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചിദംബരം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ കുടുംബമാണ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു ചിദംബരം പറഞ്ഞിരുന്നത്. സെപ്റ്റംബര്‍ മൂന്നിന് കോടതിയില്‍ വാദം കഴിഞ്ഞ് പുറത്തേക്ക് പോകവേ മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് അഞ്ച് ശതമാനം എന്താണെന്ന് അറിയുമോ എന്ന ചോദ്യവും വൈറലായിരുന്നു. ജിഡിപി നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

രാജ്യത്തിന്റെ ജിഡിപി നിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ച്ചയിലേക്ക് പോയിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. വാഹന വിപണിയില്‍ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് നിരവധി പേരെ കമ്പനികള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി നിര്‍ലാ സീതാരാമന്‍ ആവര്‍ത്തിച്ച് പറഞ്ഞിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ തന്നെ; സമ്മർദ്ദതന്ത്രം ശക്തമാക്കും, സോണിയക്ക് മുമ്പിൽ പ്രതിസന്ധിജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ തന്നെ; സമ്മർദ്ദതന്ത്രം ശക്തമാക്കും, സോണിയക്ക് മുമ്പിൽ പ്രതിസന്ധി

English summary
p chidambaram hits out at govt on financial crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X