Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ചിദംബരം തീഹാർ ജയിലിൽ നിന്നും പുറത്തേയ്ക്ക്; ഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഒരു മാസമായി തീഹാർ ജയിലിൽ കഴിയുകയായിരുന്നു 74കാരനായ ചിദംബരം. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനായി ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ദില്ലി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്.

അതേസമയം ചിദംബരത്തിന് വീട്ടിൽ നിന്നും ഭക്ഷണം എത്തിച്ച് നൽകുന്നതിന് കോടതി അനുമതി നൽകി. പ്രത്യേക സെല്ലും, ശൗചാലയവും , മരുന്നുകളും ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെല്ലിൽ എസി വേണമെന്ന ചിദംബരത്തിന്റെ ആവശ്യത്തെ എൻഫോഴ്സ്മെന്റ് എതിർത്തു. അദ്ദേഹത്തിന്റെ സുരക്ഷയുടെ പൂർണ ഉത്തവാദിത്തം ഏറ്റെടുക്കുന്നവെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

chidambaram

കഴിഞ്ഞ ഓഗസ്റ്റ് 21ാം തീയതിയാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഐഎൻഎക്സ് മീഡിയയ്ക്ക് വഴിവിട്ട രീതിയിൽ വിദേശഫണ്ട് ലഭ്യമാക്കുന്നതിന് സഹായിച്ചുവെന്നാണ് ആരോപണം. വിദേശ നിക്ഷേപ പ്രോഹത്സാഹന ബോർഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശ നിക്ഷേപത്തിനാണ് ഐഎൻഎക്സ് മീഡിയയ്ക്ക് അർഹതയുള്ളത്. എന്നാൽ അനധികൃത മാർഗത്തിലൂടെ ഐഎൻഎക്സ് മീഡിയ 305 കോടി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമാണ് ഇടപാടിന് കൂട്ടുനിന്നുവെന്നും പ്രതിഫലമായി പണം കൈപ്പറ്റിയെന്നും ആരോപണം ഉണ്ട്. ഇടപാട് നടക്കുന്ന സമയം പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നു.
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ട ചിദംബരത്തെ വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+