പി ചിദംബരത്തെ സിബിഐ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോയി. സത്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്
Aug 22, 2019, 6:43 pm IST
പി ചിദംബരത്തിന് തിരിച്ചടി; 4 ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. 5 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്
Aug 22, 2019, 6:13 pm IST
സിബിഐക്കെതിരെ പി ചിദംബരം സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. എൻഫോഴ്സ്മെന്റിനെതിരെ നൽകിയ ഹർജി ഓഗസ്റ്റ് 27ന് പരിഗണിക്കും
Aug 22, 2019, 5:27 pm IST
കേസില്‍ വാദം പൂര്‍ത്തിയായതിന് ശേഷം മനു അഭിഷേക് സിംങ് വിയും കപില്‍ സിബലും കോടതിക്ക് പുറത്തേക്ക് പോവുന്നു
Congress lawyers Kapil Sibal and Abhishek Manu Singhvi outside CBI Court after hearing on former Finance Minister P Chidambaram's bail in INX media case. CBI Court has reserved its order on an application of CBI seeking 5-day remand of P Chidambaram in the case. pic.twitter.com/gTP67Ade6U
ചിദംബരത്തിന്‍റെ ജാമ്യഹര്‍ജിയില്‍ ഒന്നരമണിക്കൂര്‍ വാദം നടന്നു
Aug 22, 2019, 5:06 pm IST
കേസില്‍ അല്‍പസമയത്തിനകം കോടതി വിധി പറയും
Aug 22, 2019, 5:02 pm IST
അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടുണ്ടെന്ന് ചിദംബരം. എനിക്ക് വിദേശത്ത് അക്കൗണ്ട് ഉണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്‍റെ മകന് അക്കൗണ്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയും ഞാന്‍ നല്‍കിയെന്നും പി ചിദംബരം
Aug 22, 2019, 4:56 pm IST
കുടുതല്‍ ചോദ്യംചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് സിബിഐക്ക് വേണ്ടി സോളിറ്റര്‍ ജനറല്‍
Solicitor General Tushar Mehta arguing for CBI says right to interrogate is my duty, duty to the nation under the Code of Criminal Procedure (CrPC ). We are merely seeking court’s permission to interrogate the accused further #Chidambaram
ഇന്ദ്രാണി മുഖർജിയയുടെ മൊഴികളും ഒരു കേസ് ഡയറിയും അടിസ്ഥാനമാക്കിയുള്ളതാണ് സിബിഐ തയ്യാറാക്കിയ കേസെന്ന് മനുഅഭിഷേക് സിങ് വി
Aug 22, 2019, 4:20 pm IST
ചിദംബരത്തെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യത്തെ എതിര്‍ത്ത് കപില്‍ സിബല്‍
Aug 22, 2019, 4:15 pm IST
ചിദംബരത്തെ ചോദ്യംചെയ്യണമെന്നാണ് സിബിഐ പറയുന്നത്. ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യണമെന്നായിരുന്നു സിബിഐ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് രാവിലെ ചോദ്യം ചെയ്യുമെന്നായി. എന്നാല്‍ 12 മണിക്ക് മാത്രമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്നിട്ടും ആകെ 12 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഇനിയും എന്ത് ചോദ്യം ചെയ്യണമെന്നാണ് അവര്‍ പറയുന്നത്-കപില്‍ സിബല്‍ കോടതിയില്‍
Aug 22, 2019, 4:06 pm IST
ജാമ്യമില്ലാ വാറണ്ട് ഉള്ളതിനാലായിരുന്നു അറസ്റ്റെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു
Aug 22, 2019, 4:05 pm IST
വിദേശ നിക്ഷേപത്തിന് ആറ് സര്‍ക്കാര്‍ സെക്രട്ടറിമാരാണ് അനുമതി നല്‍കിയത്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കപില്‍ സിബല്‍.
Aug 22, 2019, 4:04 pm IST
കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്ന് കപില്‍ സിബല്‍
Aug 22, 2019, 4:01 pm IST
കേസിലെ പ്രതികള്‍ക്ക് 2018 മാര്‍ച്ചില്‍ ദില്ലി ഹൈക്കൊടതി സ്ഥിരം ജാമ്യം അനുവദിച്ചിരുന്നുവെന്ന് കപില്‍ സിബല്‍
Kapil Sibal arguing for P Chidambaram in Court says the accused in this case is Karti Chidambaram who was granted regular bail by the Delhi High Court in March 2018, challenges in Supreme Court not interfered. Other accused also got bail.Peter and Indrani Mukerjea on default bail
മറ്റ് പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നും സിബിഐ
Aug 22, 2019, 3:52 pm IST
മന്ത്രിപദം ചിദംബരം ദുരുപയോഗം ചെയ്തെന്ന് സിബിഐ
Aug 22, 2019, 3:48 pm IST
കള്ളപ്പണം വെളുപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണ് ഈ കേസെന്ന് തുഷാര്‍ മേത്ത കോടതിയില്‍. കേസ് അന്വേഷണത്തില്‍ ചിദംബരം പരിഹരിക്കുന്നില്ലെന്നും തുഷാര്‍ മേത്ത.
INX media case: Solicitor General Tushar Mehta arguing for CBI in Court says this is a classic case of money laundering. We are at the pre chargesheet stage, material with him, he remained non cooperative https://t.co/ZD7LPNU3N3
രാത്രി എഐസിസി ആസ്ഥാനത്ത് എത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ചിദംബരത്തിന്‍റെ അറസ്റ്റ്. അറസ്റ്റ് ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ചിദംബരം ഐഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്
8:45 AM, 22 Aug
തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
8:45 AM, 22 Aug
ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ നാല് തവണയാണ് സിബിഐ ചിദംബരത്തെ തേടി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. നാല് തവണയും അദ്ദേഹത്തെ കാണാന്‍ സിബിഐ സംഘത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് എതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
8:52 AM, 22 Aug
ചിദംബരത്തെ രണ്ട് മണിയോടെ കോടതിയില്‍ ഹാജരാക്കിയേക്കും.
9:07 AM, 22 Aug
ചിദംബരത്തിന് പിന്തുണയുമായി ശശി തരൂര്‍. എല്ലാതിനുമൊടുവില് നീതി പുലരും. അതുവരെ ദുഷിച്ച മനസുള്ളവരെ ഇത് കണ്ട് സന്തോഷിക്കാന്‍ അനുവദിക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ
ചിദംബരത്തെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത് 2011 ല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്ത സിബിഐ ആസ്ഥാനത്ത്(2011 ല്‍ സിബിഐ ആസ്ഥാനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍)
#WATCH ANI file footage: The then Union Home Minister, P Chidambaram at the inauguration of the new Central Bureau of Investigation (CBI) headquarters in Delhi on June 30, 2011. Chidambaram was arrested by CBI yesterday and brought to this complex. pic.twitter.com/ikuxIzaSyF
Karti Chidambaram in Delhi on P Chidambaram arrested by CBI: This is not merely targeting of my father but the targeting of Congress party. I will go to Jantar Mantar to protest. pic.twitter.com/IpDJbwOHk5
ഐഎന്‍എസ് മീഡിയ അഴിമതികേസിലെ അന്വേഷണ ഉദ്യോഗസ്ഥന് രാകേഷ് അഹൂജയെ സിബിഐ ദില്ലി പോലീസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു
Investigating Officer (IO) in INX media case, Rakesh Ahuja has been transferred back to Delhi Police. Enforcement Directorate (ED) has clarified that Rakesh Ahuja's term in ED was over 3 weeks back. pic.twitter.com/lGpa159Stt
സിബിഐക്ക് വേണ്ടി ഹാജരാവുന്നത് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
3:28 PM, 22 Aug
കേസ് പരിഗണിക്കുന്നത് അജയ് ഗുഹാര്‍
READ MORE
ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ഇടക്കാല അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ഹര്‍ജി വെള്ളിയാഴ്ച്ചയെ പരിഗണിക്കൂ എന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ തന്നെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരൂമാനിക്കുകയായിരുന്നു.
ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറിടകടന്ന് ഇന്നലെ രാത്രി 9.45 ഓടെയാണ് സിബിഐ സംഘം ജോര്‍ബാഗിലെ വസതിയില്‍ നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.