കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരത്തിന് തിരിച്ചടി; 4 ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്

Google Oneindia Malayalam News

Newest First Oldest First
9:11 PM, 22 Aug

പി ചിദംബരത്തെ സിബിഐ ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോയി. സത്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്
6:43 PM, 22 Aug

പി ചിദംബരത്തിന് തിരിച്ചടി; 4 ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. 5 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്
6:13 PM, 22 Aug

സിബിഐക്കെതിരെ പി ചിദംബരം സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. എൻഫോഴ്സ്മെന്റിനെതിരെ നൽകിയ ഹർജി ഓഗസ്റ്റ് 27ന് പരിഗണിക്കും
5:27 PM, 22 Aug

കേസില്‍ വാദം പൂര്‍ത്തിയായതിന് ശേഷം മനു അഭിഷേക് സിംങ് വിയും കപില്‍ സിബലും കോടതിക്ക് പുറത്തേക്ക് പോവുന്നു
5:08 PM, 22 Aug

ചിദംബരത്തിന്‍റെ ജാമ്യഹര്‍ജിയില്‍ ഒന്നരമണിക്കൂര്‍ വാദം നടന്നു
5:06 PM, 22 Aug

കേസില്‍ അല്‍പസമയത്തിനകം കോടതി വിധി പറയും
5:02 PM, 22 Aug

അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം താന്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടുണ്ടെന്ന് ചിദംബരം. എനിക്ക് വിദേശത്ത് അക്കൗണ്ട് ഉണ്ടോയെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്‍റെ മകന് അക്കൗണ്ട് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന മറുപടിയും ഞാന്‍ നല്‍കിയെന്നും പി ചിദംബരം
4:56 PM, 22 Aug

കുടുതല്‍ ചോദ്യംചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് സിബിഐക്ക് വേണ്ടി സോളിറ്റ‍ര്‍ ജനറല്‍
4:53 PM, 22 Aug

‌പ്രതികളെ കോടതിയില്‍ സംസാരിക്കാന്‍ അനുവദിക്കാറില്ലെന്ന് സോളിറ്റര്‍ ജനറല്‍
4:47 PM, 22 Aug

സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പി ചിദംബരം. ആവശ്യത്തെ എതിര്‍ത്ത് സോളിറ്റര്‍ ജനറല്‍
4:45 PM, 22 Aug

ചിദംബരത്തെ രാത്രി ഉറങ്ങാന്‍ സമ്മതിച്ചില്ലെന്ന് കപില്‍ സിബല്‍
4:35 PM, 22 Aug

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്ന് മനു അഭിഷേക് സിങ് വി. മാപ്പ് സാക്ഷിയുടെ മൊഴി തെളിവല്ലെന്നും അദ്ദേഹം വാദിച്ചു
4:32 PM, 22 Aug

പണമിടപാട് നടന്നതിന് എന്ത് തെളിവാണ് ഉള്ളതെന്ന് കപില്‍ സിബല്‍
4:30 PM, 22 Aug

കുറ്റസമ്മതം നടത്താതത് നിസ്സഹകരണം അല്ലെന്ന് കപില്‍ സിബല്‍
4:29 PM, 22 Aug

ഇന്ദ്രാണി മുഖർജിയയുടെ മൊഴികളും ഒരു കേസ് ഡയറിയും അടിസ്ഥാനമാക്കിയുള്ളതാണ് സിബിഐ തയ്യാറാക്കിയ കേസെന്ന് മനുഅഭിഷേക് സിങ് വി
4:20 PM, 22 Aug

ചിദംബരത്തെ 5 ദിവസം കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യത്തെ എതിര്‍ത്ത് കപില്‍ സിബല്‍
4:15 PM, 22 Aug

ചിദംബരത്തെ ചോദ്യംചെയ്യണമെന്നാണ് സിബിഐ പറയുന്നത്. ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യണമെന്നായിരുന്നു സിബിഐ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് രാവിലെ ചോദ്യം ചെയ്യുമെന്നായി. എന്നാല്‍ 12 മണിക്ക് മാത്രമാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. എന്നിട്ടും ആകെ 12 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. ഇനിയും എന്ത് ചോദ്യം ചെയ്യണമെന്നാണ് അവര്‍ പറയുന്നത്-കപില്‍ സിബല്‍ കോടതിയില്‍
4:06 PM, 22 Aug

ജാമ്യമില്ലാ വാറണ്ട് ഉള്ളതിനാലായിരുന്നു അറസ്റ്റെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു
4:05 PM, 22 Aug

വിദേശ നിക്ഷേപത്തിന് ആറ് സര്‍ക്കാര്‍ സെക്രട്ടറിമാരാണ് അനുമതി നല്‍കിയത്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കപില്‍ സിബല്‍.
4:04 PM, 22 Aug

കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്ന് കപില്‍ സിബല്‍
4:01 PM, 22 Aug

കേസിലെ പ്രതികള്‍ക്ക് 2018 മാര്‍ച്ചില്‍ ദില്ലി ഹൈക്കൊടതി സ്ഥിരം ജാമ്യം അനുവദിച്ചിരുന്നുവെന്ന് കപില്‍ സിബല്‍
3:57 PM, 22 Aug

മറ്റ് പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നും സിബിഐ
3:52 PM, 22 Aug

മന്ത്രിപദം ചിദംബരം ദുരുപയോഗം ചെയ്തെന്ന് സിബിഐ
3:48 PM, 22 Aug

കള്ളപ്പണം വെളുപ്പിക്കുന്നതിന് മികച്ച ഉദാഹരണമാണ് ഈ കേസെന്ന് തുഷാര്‍ മേത്ത കോടതിയില്‍. കേസ് അന്വേഷണത്തില്‍ ചിദംബരം പരിഹരിക്കുന്നില്ലെന്നും തുഷാര്‍ മേത്ത.
3:46 PM, 22 Aug

ഇന്ദ്രാണി മുഖര്‍ജി പണം നല്‍കിയതിന് തെളിവുണ്ടെന്ന് സിബിഐ
3:40 PM, 22 Aug

ചിദംബരത്തെ 5 ദിവസം കസ്റ്റഡയില്‍ വേണമെന്ന് സിബിഎ
3:29 PM, 22 Aug

കൂടുതല്‍ ചോദ്യം ചെയ്യാന്‍ ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടും
3:28 PM, 22 Aug

കേസ് പരിഗണിക്കുന്നത് അജയ് ഗുഹാര്‍
3:28 PM, 22 Aug

സിബിഐക്ക് വേണ്ടി ഹാജരാവുന്നത് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
3:21 PM, 22 Aug

കോടതിക്ക് മുമ്പില്‍ അല്‍പസമയിത്തനകം ഹാജരാക്കും
READ MORE

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി. ഇടക്കാല അറസ്റ്റ് ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ഹര്‍ജി വെള്ളിയാഴ്ച്ചയെ പരിഗണിക്കൂ എന്ന് സുപ്രീംകോടതി രജിസ്ട്രി വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ തന്നെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരൂമാനിക്കുകയായിരുന്നു.

ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ മറിടകടന്ന് ഇന്നലെ രാത്രി 9.45 ഓടെയാണ് സിബിഐ സംഘം ജോര്‍ബാഗിലെ വസതിയില്‍ നിന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

chidmbram

യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'

English summary
p Chidambaram inx media case live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X