കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ ഞെട്ടിച്ച നീക്കം... ചിദംബരം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? രാഹുലിനെ വെട്ടാന്‍ ഗ്രൂപ്പ് 9

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അമ്പരിപ്പിച്ച നീക്കം. രാഹുല്‍ ഗാന്ധിയെ വെട്ടിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിക്കാന്‍ പുതിയൊരു നേതാവിനെ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്നു. 2024ല്‍ പി ചിദംബരത്തിനെ പ്രതിപക്ഷത്തിന്റെ മുഖമാക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിക്ക് യുപിഎയിലും പ്രതിപക്ഷ നിരയിലും തീരെ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം. ചിദംബരത്തെിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ക്രിയാത്മകമായി നരേന്ദ്ര മോദിയെ നേരിടുന്നത് ചിദംബരമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാക്കള്‍.

ആരും അതിശയിക്കേണ്ട... ഇത് ലൈബ്രറിയാണ്... തെലങ്കാനയിലെ വാറങ്കലില്‍ മോഡി പിടിപ്പിച്ച റീജ്യണല്‍ ലൈബ്രറി- ചിത്രങ്ങള്‍ കാണാം

pic1

രാഹുല്‍ ഗാന്ധിയെ വിശ്വാസമില്ലാത്തതാണ് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പ്രശ്‌നം. ഗാന്ധി കുടുംബം നേരിടുന്ന പ്രശ്‌നം കാരണം പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ഉയര്‍ത്തി കാണിക്കേണ്ടെന്ന് രാഹുലും തീരുമാനിച്ചു. രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും പിന്തുണ ചിദംബരത്തിനുണ്ട്. എന്നാല്‍ഗാന്ധി കുടുംബം അറിഞ്ഞിട്ടല്ല ഇപ്പോഴത്തെ നീക്കം നടക്കുന്നത്. ചിദംബരം ഉണ്ടെങ്കില്‍ ദക്ഷിണേന്ത്യയില്‍ നിന്നും പ്രാദേശിക പാര്‍ട്ടികള്‍ കൂടുതലായി പിന്തുണയ്ക്കും. ഹിന്ദി ഹൃദയഭൂമിയില്‍ അദ്ദേഹത്തിന് നേരത്തെ തന്നെ പിന്തുണയുള്ളതാണ്.

pic2

രാഹുലിനെ കൊണ്ടുവന്നാല്‍ 2024ലെ പോരാട്ടത്തിന് വലിയ ഗുണംകിട്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ കൊവിഡിന്റെ രണ്ടാം തരംഗവും അതിനെ തുടര്‍ന്നുണ്ടായ കാര്യങ്ങളും ജനങ്ങളെ നേരിട്ട് ബാധിച്ച വിഷയമാണ്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. 2004ന് സമാനമായ സാഹചര്യമാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. ആഞ്ഞ് പിടിച്ചാല്‍ മോദി സര്‍ക്കാര്‍ വീഴുമെന്നാണ് വിലയിരുത്തല്‍. 2004ലും സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു വാജ്‌പേയ് സര്‍ക്കാരിനെ വീഴ്ത്തിയത്.

pic3

അതിസമ്പന്നരാണ് ചിദംബരത്തെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തിന് പിന്നില്‍. ന്യൂയോര്‍ക്ക്, ദുബായ്, ഹോങ്കോങ്, സിംഗപ്പൂര്‍, ലണ്ടന്‍, ക്വാലാലംപൂര്‍, എന്നീ രാജ്യങ്ങളിലെ സമ്പന്നര്‍ ഇന്ത്യയിലുള്ള പങ്കാളികളുമായി ചേര്‍ന്ന് ചിദംബരത്തെ മുന്നില്‍ നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 2023ല്‍ ഈ പ്രഖ്യാപനമുണ്ടാവാനാണ് സാധ്യത. ഗ്രൂപ്പ് ഓഫ് നയന്‍ എന്നാണ് ഇവര്‍ അരിയപ്പെടുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്‍ തിരിച്ചടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഹിന്ദി ബെല്‍റ്റിലായിരിക്കും വന്‍ തകര്‍ച്ചയുണ്ടാവുക.

pic4

2014ല്‍ ദേശീയ വികാരമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണിച്ചതാണ് പ്രശ്‌നമായതെന്ന് ഇവര്‍ വിലയിരുത്തുന്നു. ദേശീയ തലത്തില്‍ വലിയ ദേശീയ വികാരം ഉയര്‍ന്നപ്പോള്‍ രാഹുലിനേക്കാള്‍ മോദിയുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്നാണ് ജനങ്ങള്‍ കരുതിയതെന്നും, അതാണ് കൂടുതല്‍ സീറ്റ് കിട്ടാന്‍ കാരണമെന്നും ഗ്രൂപ്പ് 9 പറയുന്നു. ഇത്തവണ അത്തരം വികാരങ്ങള്‍ ജനങ്ങളുടെ ദുരിതത്തിന് മുകളില്‍ പോവില്ലെന്നും ഇവര്‍ക്ക് ഉറപ്പുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്നാല്‍ ഒരിക്കലും കോണ്‍ഗ്രസിന് അധികാരം കിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചിദംബരമാണ് ബെസ്റ്റ് ചോയ്‌സ്.

pic5

പ്രതിപക്ഷ പാര്‍ട്ടികള്‍ മുഴുവന്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. കാരണം ചിദംബരം ഒരു പ്രാദേശിക പാര്‍ട്ടിക്കും മോദിയെ പോലെ വെല്ലുവിളിയല്ല. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടികളുടെ പിന്തുണ നേടിയെടുക്കാന്‍ ചിദംബരം വരുന്നതിലൂടെ സാധിക്കും. ഹിന്ദി ബെല്‍റ്റിലെ നേതാക്കളുമായി ശക്തമായ ബന്ധവും ചിദംബരത്തിനുണ്ട്. ചിദംബരം തുടര്‍ച്ചയായി സാമ്പത്തിക കാര്യങ്ങള്‍ സംസാരിക്കുന്നത് ഈ നീക്കം കൂടി മുന്നില്‍ കണ്ടാണ്.

pic6

ചിദംബരത്തിന്റെ വരവ് പക്ഷേ പ്രതീക്ഷിച്ചത് പോലെ എളുപ്പമാവില്ല. കോണ്‍ഗ്രസ് അടുത്ത വര്‍ഷം മുതലുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ വിജയിച്ച് തുടങ്ങണം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തിരഞ്ഞെടുപ്പുകള്‍ ജയിക്കുകയും, യുപിയില്‍ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്യണം. അത് 2023ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ ഇടങ്ങളില്‍ ആവര്‍ത്തിക്കുകയും വേണം. എങ്കില്‍ മാത്രമേ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുണ്ടാവൂ. നിലവില്‍ കോണ്‍ഗ്രസിനെ ജൂനിയര്‍ പാര്‍ട്ണറായി പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നില്ല.

pic7

പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച്ചയ്ക്കായി ശരത് പവാറിനടുത്തെത്തിയത് വെറുതെയുള്ള നീക്കമല്ല. മമത ബാനര്‍ജിയെ ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. പവാറും മമതയും അടുത്ത സുഹൃത്തുക്കളാണ്. ഇവരെ സ്റ്റാലിനും ചന്ദ്രശേഖര റാവും ജഗന്‍ മോഹന്‍ റെഡ്ഡിയും പിന്തുണയ്ക്കും. ഒപ്പം അഖിലേഷ് യാദവും ഓകെയാണ്. ചിദംബരത്തിന് പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇവര്‍ക്കൊക്കെ ബാധ്യതയാണ്. മമതയും പവാറിനും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഹമുണ്ട്. രാഹുലിനെ ഇവര്‍ക്ക് ഒട്ടും വിശ്വാസമില്ല എന്നതാണ് വാസ്തവം. ചിദംബരത്തിനായി ഇന്ത്യക്കുള്ളില്‍ വിദേശത്തും വലിയൊരു ലോബിംയിംഗ് നടക്കുന്നതാണ് പ്രതീക്ഷ.

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ നന്ദിത ശ്വേത; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
p chidambaram may be congress pm candidate in 2024, group of nine starts crucial moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X