കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം

Google Oneindia Malayalam News

ദില്ലി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മ നിര്‍ബര്‍ ഭാരത് പാക്കേജിനെതിരെ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പ്രഖ്യാപനത്തിലെ എംഎസ്എംഇ പാക്കേജ് ഒഴികേയുള്ള ബാക്കിയെല്ലാ കാര്യങ്ങളും ഞങ്ങള്‍ നിരാശരാണെന്ന് പി ചിദംബരം പറഞ്ഞു. 20 ലക്ഷം കോടി പാക്കേജ് എന്ന് പറഞ്ഞിട്ട് 3.6 ലക്ഷം കോടിയാണ് കേന്ദ്ര പ്രഖ്യാപിച്ചത്. ബാക്കിയുള്ള 16.4 ലക്ഷം കോടി എവിടെയെന്നും അദ്ദേഹം ചോദിച്ചു.

കൂടുതല്‍ ചിലവഴിക്കുകയും കൂടുതല്‍ കടംവാങ്ങുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കൂടുതല്‍ പണം കടംവാങ്ങാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അനുവദിക്കുകയും വേണം. എന്നാല്‍ അത്തരമൊരു നടപടിക്ക് കേന്ദ്രം തയ്യാറാവുന്നില്ല. അവരുടെ തന്നെ അറിവില്ലായ്മയുടേയും ഭയത്തിന്‍റെ തടവിലാണ് ഈ സര്‍ക്കാറെന്നും ചിദംബരം വിമര്‍ശിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ തൊഴിലിടങ്ങളില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടതൊന്നും ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനചത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

chidambaram

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജ് ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്നായിരുന്നു നിര്‍മല സീതാരാമന്‍ പറഞ്ഞത്. ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി പതിനഞ്ച് വ്യത്യസ്ത മേഖലകള്‍ക്കുള്ള പ്രഖ്യാനമാണ് മന്ത്രി ഇന്ന് നടത്തിയത്.

മുസ്ലിം വിരുദ്ധ കലാപത്തിന് കാരണമായി; 2 വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്മുസ്ലിം വിരുദ്ധ കലാപത്തിന് കാരണമായി; 2 വര്‍ഷത്തിന് ശേഷം പരസ്യമായി മാപ്പ് പറഞ്ഞ് ഫേസ്ബുക്ക്

ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ കുറച്ചതാണ് പ്രധാന പ്രഖ്യാപനം. നിരക്കില്‍ 25 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021 മാര്‍ച്ച് 21 വരെയായിരിക്കും നിരക്കുകളിലെ ഇളവിന് പ്രാബല്യമുണ്ടാവുക.

ഇതുവഴി സാധാരണ ജനങ്ങള്‍ക്ക് 50000 കോടിയുടെ നേട്ടമുണ്ടാകും. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 30 വരെ സമയം നീട്ടി നല്‍കിയതായും മന്ത്രി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് രജിസ്ട്രേഷന് ആറു മാസം സമയം അനുവദിക്കും. പദ്ധികളുടെ പൂര്‍ത്തീകരണത്തിനും സമയം നീട്ടി നല്‍കി.

ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25% കുറച്ചു: ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25% കുറച്ചു: ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍

 നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍ നിര്‍മല സീതാരാമന്‍ പറയുന്ന എംഎസ്എംഇ എന്താണ്? നിര്‍വചനം അടിമുടി മാറ്റി മോദി സര്‍ക്കാര്‍

 സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത! സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും, പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത!

English summary
p chidambaram on Modi's Atma-nirbhar Bharat Abhiyan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X