കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വീരപുത്രന് സ്വാതന്ത്ര്യം നിഷേധിച്ചതെന്തിന്, ഷാ ഫൈസലിന്റെ അറസ്റ്റിനെതിരെ ചിദംബരം!!

Google Oneindia Malayalam News

ദില്ലി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് പി ചിദംബരം. എന്തുകൊണ്ടാണ് ഇന്ത്യയുടെ വീരപുത്രന് സ്വാതന്ത്ര്യം നിഷേധിച്ചതെന്ന് ചിദംബരം ചോദിക്കുന്നു. 73ാം സ്വാതന്ത്ര്യ ദിനത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് സംസാരിക്കവേയാണ് ചിദംബരം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തുറന്നടിച്ചത്. നേരത്തെ ഷാ ഫൈസലിനെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

1

അറസ്റ്റിനെയാണ് ചിദംബരം രൂക്ഷമായി വിമര്‍ശിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. നമ്മള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ്. പക്ഷേ എന്തുകൊണ്ടാണ് ഇന്ത്യയുടെയും കശ്മീരിന്റെ മകനായ ഷാ ഫൈസലിന് സ്വാതന്ത്ര്യം നിഷേധിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് അദ്ദേഹം ഐഎഎസ് പരീക്ഷയില്‍ വലിയ റാങ്ക് നേടിയപ്പോള്‍, രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഹീറോയായി വാഴ്ത്തി. ഇന്ന് അദ്ദേഹം പൊതു സുരക്ഷയ്ക്ക് എങ്ങനെയാണ് ഭീഷണിയാവുകയെന്നും ചിദംബരം ചോദിക്കുന്നു.

അതേസമയം കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയ നീക്കത്തെയും ചിദംബരം വിമര്‍ശിച്ചു. ഓഗസ്റ്റ് ആറ് മുതല്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ സ്വാതന്ത്ര്യം എന്തുകൊണ്ട് നിഷേധിക്കുകയാണെന്ന് സര്‍ക്കാര്‍ പറയണം. തീവ്രവാദികള്‍ക്കെതിരെ പോരാടുന്നവരെ പോലും തുറുങ്കിലടയ്ക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. എന്നാല്‍ ഇവരുടെ വീട്ടുതടങ്കല്‍ തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ ഗതിയില്‍ ആവുന്നത് വരെ ഇത് തുടരുമെന്നാണ് സൂചന.

ചിദംബരം നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം വലിയ വിവാദത്തിലായിരുന്നു. ബിജെപി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ടാണെന്നും, ഹിന്ദു ഭൂരിപക്ഷമായിരുന്നെങ്കില്‍ ഇത് ചെയ്യില്ലെന്നും ചിദംബരം പറഞ്ഞിരുന്നു. എന്നാല്‍ ചിദംബരം വര്‍ഗീയപരമായി കാര്യങ്ങളെ മാറ്റുകയാണെന്നും, കശ്മീരില്‍ പ്രശ്‌നങ്ങല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബിജെപി തിരിച്ചടിച്ചിരുന്നു.

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

English summary
p chidambaram on shah faesals arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X