കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊർജ്ജിത് പട്ടേലിന്റെ രാജി; നവംബർ 19ന് തന്നെ രാജിവെക്കേണ്ടതായിരുന്നു വെന്ന് പി ചിദംബരം!!

Google Oneindia Malayalam News

ദില്ലി: ഊർജ്ജിത് പട്ടേലിന്റെ രാജിയിൽ പ്രതികരിച്ച് മുൻ ധനകാര്യന്ത്രി പി ചിദംബരം. നവംബര്‍ 19( ആര്‍ബിഐ മേധാവികളുടെ ബോര്‍ഡ് മീറ്റിങ്ങ് നടന്ന ദിവസം)ന് തന്നെ അദ്ദേഹം രാജി വെക്കേണ്ടിയിരുന്നുവെന്ന് ചിദംബരം പ്രതികരിച്ചു. സര്‍ക്കാര്‍ തെറ്റുതിരുത്തുമെന്ന് ഊര്‍ജിത് കരുതിക്കാണണം. എന്നാല്‍ എനിക്കറിയാമായിരുന്നു അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന്. നാണം കെടുത്തുന്ന അടുത്ത മീറ്റിങ്ങിനു മുമ്പ് അദ്ദേഹം രാജി വെച്ചത് നന്നായി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

<strong>ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!</strong>ഊർജിത് പട്ടേലിന്റെ രാജി; പ്രതിഷേധം തന്നെയെന്ന് രഘുറാം രാജൻ, ആശങ്കാജനകമായ സാഹചര്യം!

ജനാധിപത്യ സ്ഥാപനങ്ങളുടെ മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത്തിന്റെ രാജിയില്‍ കലാശിച്ചതെന്നായിരുന്നു കോൺഗ്രസ് ട്വീറ്റ് ചെയ്തത്. 1990ന് ശേഷം ആദ്യമായാണ് ഒരു ആര്‍ബിഐ ഗവര്‍ണ്ണര്‍ കലാവധിക്കു മുമ്പ് രാജി വെച്ച് പുറത്തു പോകുന്നത്. അതേസമയം ഒരു ഭരണത്തിന് കീഴിൽ രണ്ട് പേർ രാജിവെക്കുന്നതും ഇതാദ്യമായാണ്.

P Chidambaram

അതേസമയം ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ അത് തള്ളി ആർബിഐ രംഗത്ത് വന്നിരുന്നു. ഒക്ടോബര്‍ 26 ന് നടത്തിയ പ്രസംഗത്തില്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്ന് ആചാര്യ എടുത്തുപറഞ്ഞിരുന്നു. റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഭിന്നതയുണ്ടെന്ന സൂചനകള്‍ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

English summary
P Chidambaram on Urjit Patel’s resignation: Dr Patel should have resigned on November 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X