പ്രതിപക്ഷം ഒറ്റക്കെട്ടാകണം; ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ഥി മാത്രം, പുതിയ തന്ത്രവുമായി ചിദംബരം
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഇതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 400ലധികം സീറ്റുകളില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താനാകുമെന്നും ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ചിംദബരം വ്യക്തമാക്കി. 543 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 400-450 സീറ്റുകളില്‍ പൊതു സ്ഥാനാര്‍ഥികള്‍ വേണം എന്ന നിലപാടാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
ബിജെപി ഇതര പാര്‍ട്ടികള്‍ സാധ്യമാകുന്ന എല്ലാ മേഖലയിലും ഒറ്റക്കെട്ടാകണം എന്നാണ് കോണ്‍ഗ്രസ് നിലപാട് എന്ന് ചിദംബരം വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളും ഒന്നിച്ചാല്‍ 450 സീറ്റുകളില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുമെന്നും ചിദംബരം വിശദീകരിച്ചു. മുംബൈയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 12ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബിഹാറിലെ പട്‌നയില്‍ നടക്കാനിരിക്കുകയാണ്. ഐക്യപ്പെടേണ്ടത് ആവശ്യമാണ് എന്ന തോന്നല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഈ വികാരം വര്‍ധിച്ചുവരികയാണ്. ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷം വേണം എന്നാണ് എല്ലാ നേതാക്കളും പറയുന്നതെന്നും ചില അഭിപ്രായ വ്യത്യാസങ്ങള്‍ ബാക്കിയാണെന്നും ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ചിദംബരം, മമത ബാനര്‍ജി തുടര്‍ ചര്‍ച്ചകള്‍ തുടങ്ങണമെന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ചകളിലൂടെയാണ് പുതിയ തീരുമാനങ്ങളിലെത്താന്‍ സാധിക്കുക. മമത ബാനര്‍ജിയുമായി ധാരണയിലെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ചിദംബരം പിന്നീട് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളില്‍ അവരെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്ന് മമത ബാനര്‍ജി അടുത്തിടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ശക്തമായ മണ്ഡലങ്ങളില്‍ അവര്‍ മല്‍സരിക്കട്ടെ. ഞങ്ങള്‍ പിന്തുണയ്ക്കാം. അതിലെന്താണ് തെറ്റ്. അതേ രീതിയില്‍ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെയും പിന്തുണയ്ക്കണമെന്നും മമത പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ ശേഷിയുള്ള പാര്‍ട്ടികളായിരിക്കണം സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് എന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസിന് ശക്തിയുള്ള ഒട്ടേറെ സംസ്ഥാനങ്ങളുണ്ട്. അവിടെ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തെ നയിക്കണം. ശക്തിയുള്ള പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കണം എന്നത് സ്വാഭാവികമായ ന്യായമാണ് എന്നും ചിദംബരം പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈയ്യെടുത്താണ് പ്രതിപക്ഷ ചേരിയില്‍ ഐക്യം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തി. മാസങ്ങള്‍ക്കിടെ ഖാര്‍ഗെയുമായി നിതീഷ് കുമാര്‍ രണ്ടാം തവണയാണ് ചര്‍ച്ച നടത്തുന്നത്. മറ്റു പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം കണ്ടിരുന്നു.












Click it and Unblock the Notifications