കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിന് ഇളവില്ല; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും, രണ്ടുതവണ നിരസിച്ച് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രീംകോടതി അത്ര ഗൗനിച്ചില്ല.

07

ബുധനാഴ്ച രാവിലെ ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ജസ്റ്റിസ് എന്‍വി രമണയുടെ ബെഞ്ചിലാണ് ഹര്‍ജി എത്തിയത്. എന്നാല്‍ രമണയുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അയോധ്യ കേസ് പരിഗണിക്കുകയായിരുന്നു. ഇതിന് ശേഷം ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതുണ്ടായില്ല. അയോധ്യ കേസില്‍ വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പിരിഞ്ഞു.

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

രണ്ടുതവണ ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബല്‍ ഹര്‍ജി സംബന്ധിച്ച് സൂചിപ്പിച്ചെങ്കിലും സുപ്രീം കോടതി ഗൗനിച്ചില്ല. വെള്ളിയാഴ്ചയാണ് ഹര്‍ജി പരിഗണിക്കുക എന്നാണ് പുതിയ വിവരം. അതിനിടെ ഹര്‍ജിയില്‍ ചില പോരായ്മകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് കബില്‍ സിബല്‍ വീണ്ടും സമര്‍പ്പിക്കുകയും ചെയ്തു.

പ്രിയങ്ക ചോപ്രക്കെതിരെ പാകിസ്താന്‍; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു!! അംബാസഡര്‍ പദവി ഒഴിയണംപ്രിയങ്ക ചോപ്രക്കെതിരെ പാകിസ്താന്‍; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു!! അംബാസഡര്‍ പദവി ഒഴിയണം

ചിദംബരം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. അവസാന സിഗ്നല്‍ കാണിക്കുന്നത് ലോധി റോഡിലാണ്. അദ്ദേഹത്തിന്റെ ഡ്രൈവറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു. ചിദംബരം എവിടെയെന്ന് അറിയില്ലെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഐഎന്‍എക്‌സ് മീഡിയ കമ്പനി വഴി സമ്പാദിച്ച കൈക്കൂലി പണം ഉപയോഗിച്ച് ചിദംബരവും മകനും കോടികള്‍ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിദേശത്തും ഇന്ത്യയിലും കോടികളുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

English summary
P Chidambaram’s bail plea listed for Friday by SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X