കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചോദ്യത്തിന് ഉത്തരവുമായി ചിദംബരം ട്വിറ്ററിൽ! പക്ഷേ, ഉത്തരമില്ലെന്ന്! ആരും അറസ്റ്റ് ചെയ്യപ്പെടേണ്ട

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ പി ചിദംബരം ഇപ്പോള്‍ തിഹാര്‍ ജയിലില്‍ ആണ്. അതിനിടെയാണ് അദ്ദേഹത്തിന്റേതായി രണ്ട് ട്വീറ്റുകൾ പുറത്ത് വരുന്നത്. ജയിലില്‍ കിടക്കുന്ന ഒരാള്‍ എങ്ങനെ ട്വിറ്റര്‍ ഉപയോഗിക്കും എന്ന് ആരും സംശയിക്കാം. എന്നാല്‍ ഇത് അങ്ങനെയല്ല.

തിഹാര്‍ ജയിലിലെ ചിദംബരത്തിന്റെ ആദ്യരാത്രി... അസ്വസ്ഥം, ഒരു പരിഗണനയും ഇല്ലാതെതിഹാര്‍ ജയിലിലെ ചിദംബരത്തിന്റെ ആദ്യരാത്രി... അസ്വസ്ഥം, ഒരു പരിഗണനയും ഇല്ലാതെ

തന്റെ പേരില്‍ ട്വിറ്ററില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യാന്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. താങ്കളുടെ കേസുമായി ബന്ധപ്പെട്ട ഒരുപാട് ഉദ്യോഗസ്ഥര്‍ ഇപ്പോഴും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, എന്തുകൊണ്ട് താങ്കള്‍ മാത്രം അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് ഒരുപാട് പേര്‍ ചോദിക്കുന്നത്. അവസാനത്തെ ഒപ്പ് താങ്കള്‍ ഇട്ടു എന്നതുകൊണ്ടാണോ ഇത് എന്നാണ് ആളുകളുടെ ചോദ്യം. തനിക്ക് ഇതിന് ഉത്തരമില്ല എന്ന് പറഞ്ഞാണ് ആദ്യത്തെ ട്വീറ്റ് അവസാനിക്കുന്നത്.

Chidambaram

ഒരു ഉദ്യോഗസ്ഥനും തെറ്റായി ഒന്നും ചെയ്തിട്ടില്ല. ആരും അറസ്റ്റ് ചെയ്യപ്പെടണം എന്ന് താൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ് മറ്റൊരു ട്വീറ്റും ചിദംബരത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പുറത്ത് വന്നു.

Recommended Video

cmsvideo
ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

ചിദംബരത്തിന്റെ ട്വീറ്റിനെ ആദ്യം പലരും സംശയത്തോടെ ആയിരുന്നു കണ്ടത്. എന്നാല്‍ ട്വീറ്റ് ചെയ്തത് അദ്ദേഹമല്ലെന്ന് വ്യക്തമായതോടെ ആ സംശയം മാറി. ചിദംബരത്തെ പിന്തുണച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും പലരും രംഗത്തെത്തിയിട്ടുണ്ട്. മറ്റാരും തെറ്റുകാരല്ലെങ്കില്‍ ചെയ്ത തെറ്റ് ഏറ്റുപറയണം എന്നാണ് ഒരു വിഭാഗം പറയുന്നത്. ചിദംബരത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പകവീട്ടല്‍ ആണെന്ന ആരോപണം മറ്റൊരു വിഭാഗവും ഉന്നയിക്കുന്നുണ്ട്.

English summary
P Chidambaram's Tweet from Jail! Reply to the questions asked by people! The tweet was postesd by his family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X