കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനത്തിന്റെ പ്രേതം രാജ്യത്ത് തിരിച്ചെത്തി! സർക്കാരിനെതിരെ ചിദംബരം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അപ്രതീക്ഷിതമായി ഉണ്ടായ നോട്ട് ക്ഷാമത്തിൽ പ്രതികരണവുമായി മുൻ ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിന്റെ പ്രേതം സർക്കാരിനെ വേട്ടയാടാൻ‍ രാജ്യത്ത് തിരിച്ചെത്തിയെന്നാണ് ചിദംബരം നിലവിലെ അവസ്ഥയെ വിശേഷിപ്പിച്ചിട്ടുള്ളത്. പൂഴ്ത്തിവെപ്പുകാരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് സർക്കാര്‍ 2000 രൂപ നോട്ടുകൾ അച്ചടിച്ച് പുറത്തിറക്കിയതെന്നും ചിദംബരം ആരോപിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തും എടിഎമ്മുകളിൽ പണക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ചിദംബരം സർക്കാരിനെതിരെ രംഗത്തെത്തിയത്. ബാങ്ക് തട്ടിപ്പുകൾ മൂലം ജനങ്ങൾക്ക് ബാങ്കിംഗ് സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ മിച്ചം വരുന്ന പണം ബാങ്കുകളിൽ നിക്ഷേപിക്കാന്‍ ജനങ്ങള്‍ തയ്യാറാവില്ലെന്നും ചിദംബരം പറയുന്നു.

നോട്ടുനിരോധനത്തിന്റെ പ്രേതം സർക്കാരിനെയും റിസർവ് ബാങ്കിനേയും വേട്ടയാടാൻ തിരിച്ചെത്തിയിട്ടുണ്ട്. നോട്ട് നിരോധനം കഴിഞ്ഞ് 17 മാസത്തിന് ശേഷവും എന്തുകൊണ്ടാണ് രാജ്യത്തെ എടിഎമ്മുകള്‍ ഒഴിഞ്ഞ‍ുകിടക്കുന്നത്. അനുഭവപ്പെടുന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെയാണ് രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. എന്നാൽ‍ 2000 രൂപ നോട്ടുകൾ‍ പൂഴ്ത്തിവെക്കപ്പെട്ടുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ എപ്പോഴും ഞങ്ങൾക്കറിയാം 2000 രൂപ നോട്ടുകൾ പുറത്തിറക്കിയിട്ടുള്ളത്. തട്ടിപ്പുകാരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണെന്നും ചിദംബരം ട്വീറ്റിൽ കുറിക്കുന്നു.

chidambaram

രാജ്യത്ത് നോട്ടുക്ഷാമമില്ലെന്നും വിപണിയിലും ബാങ്കുകളിലും ആവശ്യത്തിലധികം പണമുണ്ടെന്നും നേരത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ളത് അസാധാരണ സാഹചര്യമാണെന്നും ജെയ്റ്റ്ലി പ്രതികരിച്ചിരുന്നു. ഏപ്രിൽ 17 മുതലാണ് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പണത്തിന് ലഭ്യത കുറവുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതോടെ രാജ്യത്ത് നോട്ടു ക്ഷാമമുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാണ് അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തിരുന്നു.

English summary
Former finance minister P Chidambaram today said the "ghost" of demonetisation has come back to haunt the government and alleged that the Rs 2,000 notes were printed only to help hoarders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X