കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്ന് പി ചിദംബരം

Google Oneindia Malayalam News

ദില്ലി: കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചുവെന്ന് ആരോപിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്. അസ്ഥിരത സമ്പദ്വ്യവസ്ഥയില്‍ സ്വാധീനം ചെലുത്തുമെന്നും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ 2019-20 ലെ കേന്ദ്ര ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

<strong>കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്</strong>കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്

''കര്‍ണാടകയിലും ഗോവയിലും കണ്ടത് രാഷ്ട്രീയ പുരോഗതിയാണെന്ന് തോന്നാമെങ്കിലും അത് സമ്പദ്വ്യവസ്ഥയെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. വിദേശ നിക്ഷേപകര്‍, റേറ്റിംഗ് ഏജന്‍സികള്‍, അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യന്‍ മാധ്യമങ്ങളെ പിന്തുടരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയെക്കുറിച്ച് അവര്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത് സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കും.

P Chidambaram

'സന്തോഷകരമായ സാഹചര്യത്തില്‍ സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇന്നലെ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റതിനാല്‍ ഞാന്‍ അതൃപ്തനല്ല. പക്ഷേ ജനാധിപത്യത്തിന് എല്ലാ ദിവസവും തിരിച്ചടി നേരിടുന്നതില്‍ എനിക്ക് അതൃപ്തിയുണ്ട്.'

രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച ചിദംബരം ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. ''റെയില്‍വേയില്‍ 62,907 സര്‍ക്കാര്‍ ജോലികളില്‍ 82 ലക്ഷം പേര്‍ അപേക്ഷിച്ചു, അതില്‍ 4,19,137 പേര്‍ ബിടെക് ബിരുദധാരികളും 40,751 പേര്‍ക്ക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും ഉണ്ട്. ഈ സമ്പദ്വ്യവസ്ഥ. നിങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. അക്കാരണത്താല്‍ ഞാന്‍ അവരെ (കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍) കുറ്റപ്പെടുത്തുന്നില്ല.

'എന്നാല്‍ യാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍, നിങ്ങള്‍ കുറച്ചു കൂടി ധൈര്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഈ സര്‍ക്കാരിനു ലോക്‌സഭയില്‍ 303 പേര്‍ ഉണ്ട്. ഡോ. മന്‍മോഹന്‍ സിംഗും ഞാനും കുറിപ്പുകള്‍ കൈമാറിയിട്ടുണ്ട്, അദ്ദേഹവും നിലവിലെ അവസ്ഥയില്‍ ആശങ്കാകുലനാണ്''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം നിങ്ങള്‍ക്ക് 352 ലധികം അധികാരമുണ്ട്, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഈ സാഹചര്യം പാരമ്പര്യമായി ലഭിച്ചത്? എന്തുകൊണ്ട് നിങ്ങള്‍ ധീരമായ നടപടികള്‍ സ്വീകരിച്ചില്ല?' ധീരമായ നടപടികള്‍ കൈക്കൊള്ളാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ട് ചിദംബരം പറഞ്ഞു.

English summary
P Chidambaram says political instability will have an impact on economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X