Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം യുഡിഎഫും എല്‍ഡിഎഫും തൂത്തുവാരും: ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ചിദംബംരം

കൊൽക്കത്ത: കോണ്‍ഗ്രസ് പാർട്ടി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്ന് മുതിർന്ന പാർട്ടി നേതാവ് പി ചിദംബരം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം തന്നെ തമിഴ്‌നാട്ടിലും കേരളത്തിലും ഇന്ത്യാ സംഘം മികച്ച വിജയം നേടുമെന്നും വാർത്താ ഏജൻസിയായ പി ടി ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പി ചിദംബരം പറഞ്ഞു.

ഹിന്ദുമതമോ ഹിന്ദുക്കളോ ഒരു ഭീഷണിയിലും അല്ലെന്നും പ്രധാനമന്ത്രി മോദിയെ രക്ഷകനായി ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തെ മുഴുവൻ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയെ ഈ തിരഞ്ഞെടുപ്പിലെ "പ്രധാന കളിക്കാരൻ" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തെ സീറ്റുകള്‍ നിലനിർത്താനുള്ള അവരുടെ കഴിവ് ഇന്ത്യൻ ബ്ലോക്കിനെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

bjp-cpm-congress

"എനിക്ക് എല്ലാ സംസ്ഥാനങ്ങളുടേയും കാര്യം സംസാരിക്കാൻ കഴിയില്ല. എൻ്നാല്‍ തമിഴ്‌നാട്ടിൽ ഇന്ത്യാ സംഘം ഉജ്ജ്വല വിജയം നേടുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പ്രവചിക്കാൻ കഴിയും. കേരളത്തിൽ രണ്ട് മുന്നണികളും (യു ഡി എഫും എൽ ഡി എഫും) 20 സീറ്റുകൾ പങ്കിടും. ബി ജെ പിക്ക് അവിടെ ഒരു സീറ്റും ലഭിക്കില്ല. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകൾ ജനകീയമാണ്. ഈ സാഹചര്യത്തില്‍ കോൺഗ്രസിന് 2019-നേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ചിദംബരം പറഞ്ഞു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ 52 സീറ്റുകളാണ് നേടിയത്. ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യാ സഖ്യത്തെ സംബന്ധിച്ച് ആശ്വാസകരമായ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുകയും അവരെ "ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഹിന്ദു വിരുദ്ധ രാഷ്ട്രീയക്കാരുടെ സംഘം" എന്ന് വിളിക്കുകയും ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ തന്ത്രമാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ചിദംബരം പറഞ്ഞു.

"ഇത് മുഴുവൻ പ്രതിപക്ഷത്തെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാനും ഹിന്ദുക്കളുടെ രക്ഷകനായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ രാജ്യത്ത് ഹിന്ദുമതം അപകടത്തിലല്ല," ചിദംബരം പറഞ്ഞു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മമത ബാനർജി ഒരു പ്രധാന ഘടകമാകുമോ എന്ന ചോദ്യത്തിന് "നിസംശയമായും, അവർ ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന കളിക്കാരനാണ്. പശ്ചിമ ബംഗാളിൽ സീറ്റുകള്‍ പിടിക്കാനുള്ള അവരുടെ കഴിവ് ഇന്ത്യൻ സഖ്യത്തെ ശക്തിപ്പെടുത്തും." എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.

കച്ചത്തീവ് വിഷയം അടഞ്ഞ വിഷയമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ബിജെപി അനാവശ്യമായി ഉയർത്തിക്കൊണ്ടുവരികയാണെന്നും അദ്ദേഹം ആ ആരോപിച്ചു. "കച്ചത്തീവ് ഒരു അടഞ്ഞ വിഷയമാണ്. 50 വർഷം മുമ്പാണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്. 2014 മുതൽ പ്രധാനമന്ത്രി മോദി അധികാരത്തിലുണ്ട്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഈ വിഷയം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണ്" മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+