കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാന പരിഹാസങ്ങള്‍ തനിക്കുമുണ്ടായി; കനിമൊഴി നേരിട്ടത് അസാധാരണ സംഭവമല്ലെന്ന് ചിദംബരം

Google Oneindia Malayalam News

ചെന്നൈ: ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ ഇന്ത്യക്കാരനാണോയെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ഡിഎംകെ എംപി കനിമൊഴിയുടെ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വെച്ച് സിഐഎസ്എസ് ഉദ്യോഗസ്ഥയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമായിരുന്നു കനിമൊഴി ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്ന് മുതലാണ് ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ ആയതെന്നും കനിമൊഴി ചോദിക്കുന്നു.

സംഭവത്തില്‍ കനിമൊഴിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി ചിദംബരം. ഇത്തരം സംഭവങ്ങള്‍ അസാധാരണാണെന്നും തനിക്കും നിരവധി അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

വിദ്യഭ്യാസനയം

വിദ്യഭ്യാസനയം

കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസനയം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാഷയുടെ പേരില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് കനിമൊഴിയുടെ പ്രസ്താവന. തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോയെന്നും ചോദിച്ചപ്പോള്‍ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന്‍ ഇന്ത്യനാണോയെന്ന് ചോദിച്ചെന്നും കനി മൊഴി ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി ഇംപോസിഷന്‍

ഹിന്ദി ഇംപോസിഷന്‍

ഹിന്ദി ഇംപോസിഷന്‍ എന്ന് ഹാഷ് ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവം അപലപനീയമാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. സംഭവം അസാധാരണമല്ലെന്ന് പി ചിദംബരം പറഞ്ഞു. തനിക്ക് നേരിട്ടിട്ടുള്ള അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ചിദംബരം പിന്തുണച്ചത്.

Recommended Video

cmsvideo
MK Kanimozhi praises Kerala CM Pinarayi Vijayan | Oneindia Malayalam
നേരിട്ടും അല്ലാതെയും

നേരിട്ടും അല്ലാതെയും

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഇത്തരം അനുഭവം തനിക്കുണ്ടായിട്ടുണ്ട്. നേരിട്ടും അല്ലാതെയും ഉള്ള സംഭാഷണങ്ങളില്‍ താന്‍ ഹിന്ദി പറയാന്‍ നിര്‍ബന്ധിതതായിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

കനിമൊഴിയുടെ ട്വീറ്റ്

കനിമൊഴിയുടെ ട്വീറ്റ്

കനിമൊഴിയുടെ ട്വീറ്റ് ചര്‍ച്ചയായതിന് പിന്നാലെ പ്രതികരിച്ച് സിഐഎസ്എഫ് മറുപടി നല്‍കിയിരുന്നു. ഏതെങ്കിലും ഒരു ഭാഷക്ക് വേണ്ടി ശാഠ്യം പിടിക്കുന്നത് ഞങ്ങളുടെ നയമല്ലെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സി ഐഎസ്എഫ് അറിയിച്ചു.

ഹിന്ദി ഭാഷ

ഹിന്ദി ഭാഷ

രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ വലിയ സമരപരമ്പരകള്‍ അരങ്ങേറിയ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴിനാട്ടില്‍ ദ്രാവിഡ പാര്‍ട്ടികള്‍ വേരോട്ടമുണ്ടാക്കിയത് തന്നെ ഈ പ്രക്ഷോഭത്തിലൂടെയാണ്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തില്‍ തമിഴ്‌നാട് നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു.

English summary
Congress leader P Chidambaram slams central government over the DMK MP Kanimozhi's allegations on Hindi imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X