കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ സാമ്പത്തിക പാക്കേജ് തലക്കെട്ട് മാത്രമുള്ള കാലിപേപ്പര്‍ : പി ചിദംബരം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പ്രതിസന്ധിയെ നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജായിരുന്നു പ്രഖ്യാപിച്ചത്. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തലക്കെട്ട് മാത്രമുള്ള കാലിപേപ്പറാണെന്ന് പി ചിദംബരം വിമര്‍ശിച്ചു. നിര്‍മ്മല സീതാരാമന്‍ ആ കാലിപേപ്പര്‍ എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്ന് കാണാന്‍ ഞാന്‍ ഉറ്റു നോക്കുകയാണെന്നും പി ചിദംബരം പറഞ്ഞു.

കൊറോണ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്.

chidambaram

കാലിയായ കടലാസ്

കാലിയായ കടലാസ്

'ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും കാലി കടലാസും നമുക്ക് തന്നിട്ടുണ്ട്. സ്വാഭാവികമായും എന്റെ പ്രതികരണവും കാലിയാണ്. ഇന്ന് ധനമന്ത്രി കാലിയായ കടലാസ് എങ്ങനെ പൂരിപ്പിക്കുന്നുവെന്ന് നമുക്ക് നോക്കാം. സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇറക്കുന്ന അധിക പണം ഞങ്ങള്‍ സൂഷ്മമായി വിലയിരുത്തും. ' പി ചിദംബരം പറഞ്ഞു.

പണം ആര്‍ക്കൊക്കെ

പണം ആര്‍ക്കൊക്കെ

'ഈ പണം ആര്‍ക്കൊക്കെയാണ് ലഭിക്കുന്നതെന്ന ഞങ്ങള്‍ വിലയിരുത്തും. പ്രാഥമികമായി ഞങ്ങള്‍ നോക്കുന്നത് പാവപ്പെട്ടവര്‍ക്ക് എന്ത് ലഭിച്ചുവെന്നതാണ്. പാവങ്ങള്‍ക്കും പട്ടിണി കിടക്കുന്നവര്‍ക്കും സ്വന്തം ഇടങ്ങളിലെത്താന്‍ 100 കണക്കിന് കിലോ മീറ്റര്‍ താണ്ടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ഗുണം ലഭിക്കുന്നുണ്ടോയെന്നത് പരിശോധിക്കും.' പി ചിദംബരം വ്യക്തമാക്കി.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്


കോണ്‍ഗ്രസ് വക്താവ് ജയ്വിര്‍ ഷെര്‍ഗിലും പാക്കേജിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും 15 ലക്ഷം രൂപ നല്‍കും, 100 ദിവസത്തിനകം കള്ളപ്പണം തിരിച്ച് പിടിക്കും, വാരാണസിയെ ക്യോട്ടോ ആക്കി മാറ്റും, നോട്ട് നിരോധനത്തിലൂടെ തീവ്രവാദം ഇല്ലാതാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ എവുതിതള്ളിയ അതേ പേന കൊണ്ട് ആകരുതേ 20 ലക്ഷം കോടിയുടെ പാക്കേജെന്നായിരുന്നു കോണ്‍ഗ്രസ് വക്തവിന്റെ പ്രതികരണം.

 നരേന്ദ്രമോദി

നരേന്ദ്രമോദി

ആത്മനിര്‍ഭാര്‍ ഭാരത് അഭിയാന്‍ പദ്ധതിക്ക് കീഴിലാണ് നരേന്ദ്രമോദി 20 ലക്ഷം കോടിരൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കൊറോണ പാക്കേജാണിത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ച് ശതമാനമായിരുന്നു പാക്കേജ്.
ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയില്‍, വിദഗ്ദര്‍ പറയുന്നത് ഇങ്ങനെപ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയില്‍, വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യംഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യം

English summary
P Chidambaram Slams Narendra Modi's Announcement of Stimulus Package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X