കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് നാളെ അറസ്റ്റ് ചെയ്യും; ദില്ലി കോടതി അനുമതി നല്‍കി

Google Oneindia Malayalam News

ദില്ലി: മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബുധനാഴ്ച അറസ്റ്റ് ചെയ്യും. ഇഡിയുടെ ആവശ്യം ദില്ലി കോടതി അംഗീകരിച്ചു. നിലവില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരം തിഹാര്‍ ജയിലിലാണ്. ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസിലാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ തന്നെയാണ് ഇഡി അറസ്റ്റ് ചെയ്യാന്‍ പോകുന്നതും. 74കാരനായ ചിദംബരം സപ്തംബര്‍ അഞ്ച് മുതല്‍ തിഹാര്‍ ജയിലിലാണ്.

Chidam

ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുക. ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താനും കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടും ഇഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ രണ്ടുമാര്‍ഗങ്ങളാണ് കോടതി അന്വേഷണ സംഘത്തിന് മുന്നില്‍ വച്ചത്.

സൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷംസൗദിയിലേക്ക് പട്ടാളത്തെ അയച്ച അമേരിക്കയ്ക്ക് നെഞ്ചിടിപ്പ്; പുടിന്‍ റിയാദില്‍, 12 വര്‍ഷത്തിന് ശേഷം

ചിദംബരത്തെ കോടതി പരിസരത്ത് വച്ച് അരമണിക്കൂര്‍ ചോദ്യം ചെയ്യുക. ശേഷം കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുക. കോടതി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കും. അന്വേഷണ സംഘത്തിന് അവിടെ ചെന്ന് അറസ്റ്റ് രേഖപ്പെടുത്താം.- ഇതാണ് ഒരു മാര്‍ഗം.

ബുധനാഴ്ച രാവിലെ ചിദംബരത്തെ അറസ്റ്റ് ചെയ്യാം. ശേഷം വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കാം. കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം.- ഇതാണ് രണ്ടാമത്തെ വഴി. ഈ വഴിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുപ്രകാരം ബുധനാഴ്ച രാവിലെ അന്വേഷണ സംഘം തിഹാര്‍ ജയിലിലെത്തി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

English summary
Congress Leader P Chidambaram To Be Arrested By ED In INX Media Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X