കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം നാളെ പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി... ബിജെപിക്കുള്ള മറുപടി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ ധനമന്ത്രി പി ചിദംബരം നാളെ പാര്‍ലമെന്റിലെത്തും. മകന്‍ കാര്‍ത്തി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയോടെ ചിദംബരം പാര്‍ലമെന്റിലെത്തുമെന്ന് കാര്‍ത്തി പറയുന്നു. അതേസമയം ജയിലിലായ സമയത്തും ചിദംബരം മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ ചിദംബരം ബിജെപിക്ക് മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

1

105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ചോദ്യം ചെയ്യാന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം കേസിനെ സംബന്ധിച്ച് പ്രസ്താവനകള്‍ നടത്താനോ, അഭിമുഖങ്ങള്‍ നല്‍കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിതാവ് തിരിച്ച് വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ഇത് വലിയ കാത്തിരിപ്പിായിരുന്നു. കോടതി ജാമ്യം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തി പറഞ്ഞു. ചിദംബരത്തിനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവുണ്ടെങ്കില്‍ കോടതി ബിജെപി ഹാജരാക്കട്ടെ. എല്ലാവര്‍ക്കും മുന്നില്‍ അത് അവതരിപ്പിക്കട്ടെ. അല്ലാതെ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാനുള്ള നീക്കം ഒട്ടും യോജിച്ചതല്ലെന്നും കാര്‍ത്തി വ്യക്തമാക്കി.

മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഒന്നും പ്രതികരിക്കാന്‍ ചിദംബരം തയ്യാറായിട്ടില്ല. റിലീസിംഗ് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ ചിദംബരത്തിന് പുറത്തിറങ്ങാമെന്ന് നേരത്തെ തീഹാര്‍ ഡിജിയും വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ചിദംബരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചിദംബരം സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ പ്രശ്‌നത്തെ ശക്തമായി തന്നെ ഉയര്‍ത്തി കാണിക്കുന്നുണ്ട്.

ചിദംബരത്തിന് ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും, 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...ചിദംബരത്തിന് ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും, 105 ദിവസത്തെ ജയില്‍വാസത്തിന് ശേഷം...

English summary
p chidambaram will be in parliament tomorrow says karti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X