'ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ', ജയിലിൽ നിന്ന് കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം
ദില്ലി: ജിഡിപിക്ക് രാജ്യത്ത് ഒരു പ്രസക്തിയും ഇല്ലെന്ന ബിജെപി എംപിയുടെ കണ്ടെത്തലിനെ പരിഹസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ എന്നാണ് പി ചിദംബരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ട്വീറ്റ് ഇങ്ങനെയാണ്:
'ജിഡിപി കണക്കുകള്‍ അപ്രസക്തമാണ്, വ്യക്തിഗത നികുതികള്‍ വെട്ടിക്കുറക്കും, ഇറക്കുമതി തീരുവ ഉയര്‍ത്തും.. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തെ പരിഷ്ക്കരിക്കാനുളള ബിജെപിയുടെ ആശയങ്ങള്‍. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ'.

ഐഎന്‍എക്സ് മീഡിയ കേസില്‍ ആരോപണ വിധേയനായ പി ചിദംബരം തീഹാര്‍ ജയിലില്‍ കഴിയവേയാണ് കേന്ദ്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപി എംപിയായ നിശികാന്ത് ദുബൈ ആണ് ജിഡിപിക്ക് ഭാവിയില്‍ വലിയ പ്രസ്ക്തിയില്ല എന്ന് കഴിഞ്ഞ ദിവസം ലോക്സഭയില്‍ വ്യക്തമാക്കിയത്. ജനങ്ങള്‍ തൃപ്തരാണോ എന്നതാണ് പ്രധാനപ്പെട്ടത് എന്നും ബിജെപി എംപി പറഞ്ഞു.
1934ന് മുന്‍പ് ജിഡിപി ഇല്ലായിരുന്നു. ബൈബിള്‍, രാമായണം എന്നിവ പോലെ ജിഡിപി ആത്യന്തിക സത്യമല്ല എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ സിമോണ്‍ കുസ്നൈറ്റ് പറഞ്ഞിട്ടുളളതെന്നും ബിജെപി എംപി ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് ജിഡിപി പ്രസക്തമല്ലെന്നും ജിഡിപിയെ കുറിച്ച് സംസാരിക്കുന്നതേ തെറ്റാണെന്നും നിശികാന്ത് ദുബൈ പാര്‍ലമെന്റില്‍ നടന്ന നികുതി ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ജിഡിപി 4.5 ശതമാനമായി കുറഞ്ഞെന്നണാണ് കണക്കുകള്‍.
GDP numbers are irrelevant, personal tax will be cut, import duties will be increased.
— P. Chidambaram (@PChidambaram_IN) December 3, 2019
These are BJP’s ideas of reforms.
God save India’s economy.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications