ബജറ്റ് രേഖകൽ തുണി സഞ്ചിയിൽ; പരിഹാസവുമായി കോൺഗ്രസ്, ഭാവിയിൽ ബജറ്റ് ഐപാഡിൽ അവതരിപ്പിക്കുമെന്ന് ചിദംബരം
ദില്ലി: രണ്ടാം മോദി സർക്കാരിന്റെ ബജറ്റ് രേഖകൾ തുണി സഞ്ചിയിൽ കൊണ്ടുവന്ന ധനമന്ത്രി നിർമ്മല സീതാരാമനെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത്. മുൻ ധനകാര്യമന്ത്രി പി ചിദംബരമാണ് പരിഹാസവുമായി എത്തിയത്. ഈ സര്‍ക്കാരിന്റെ ആദ്യബജറ്റ് അവതരിപ്പിക്കാന്‍ പരമ്പരാഗത തുണിസഞ്ചിയില്‍ രേഖകളുമായിട്ടായിരുന്നു നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയിലെത്തിയത്.
ബാഗ് ചുവന്ന തുണികൊണ്ട് പൊതിയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഭാവിയില്‍ കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രി ഐപാഡിലായിരിക്കും ബജറ്റ് രേഖകള്‍ കൊണ്ടുവരിക എന്നാണ് ചിദംബരം പരിഹസിച്ചത്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹ്മണ്യന്‍ ധനമന്ത്രിയുടെ ഈ നടപടിയെ പ്രശംസിക്കുകയായിരുന്നു ചെയ്തത്. പാശ്ചാത്യ അടിമത്തത്തിൽ നിന്നുള്ള നമ്മുടെ മോചനമാണ് സൂചിപ്പികക്കുന്നതെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യമാണെന്നും കെവി സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.
അതേസമയം പുതിയ ഇന്ത്യയെ കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പഴയ വീഞ്ഞ് പുതിയ കുപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൊഴില്‍ വര്‍ധനയ്ക്കായി ഒന്നുംതന്നെ ബജറ്റില്‍ ഇല്ലെന്നും പുതുതായി ഒന്നിനും തുടക്കം കുറിച്ചിട്ടില്ലെന്നും രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications