കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തുന്നു: എന്താണ് കാരണം?

  • By Siniya
Google Oneindia Malayalam News

മുംബൈ: വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായയുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തുന്നതായി ഉല്‍പ്പാദകരായ പി ആന്‍ഡ് ജി കമ്പനി അറിയിച്ചു. മരുന്നിന്റെ ഉപഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ആഴ്ച അവസാനത്തോടെ നിരോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിക്കാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണിത്

ഇതേ സമയം വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന നേരത്തെ സര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെയാണ് വില്‍പ്പന നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

 vicks

പനിക്കും മറ്റുമായി ഒട്ടേറെ മരുന്നുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. അസിലോഫെനക്, പാരസെറ്റ്‌മോള്‍,റാബിപ്രൈസോള്‍, എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റ്‌മോള്‍,സെിട്രസിന്ർ, കഫീന്‍ എന്നിവ ചേര്‍ന്ന മരുകളും നിരോധിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ പോലും ഇത്തരം മരുന്നുകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശം. വിവിധ കമ്പനികള്‍ പല പേരുകളിലായി മരുന്നുകള്‍ വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ മരുന്നുകളുടെ പേരുനല്‍കി നിരോധനപ്പട്ടിക പ്രസിദ്ധീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നുകളുടെ പട്ടിക www.dckerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
P&G stops sale of ‘Vicks Action 500 Extra’ after government ban in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X