കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തന്റെ മുമ്പിലുള്ളത് ആരാണെന്ന് അമിത് ഷാക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല'

Google Oneindia Malayalam News

കൊച്ചി: നിവേദനം നല്‍കാന്‍ വന്ന സിപിഎം എംപി ഝര്‍ണാദാസിനെ ബിജെപിയിലേക്ക് ക്ഷണിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പി രാജീവ്. തന്റെ മുമ്പിലുള്ളത് ആരാണെന്ന് അമിത് ഷാക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ബി ജെ പിയിൽ ചേരാൻ ക്ഷണിച്ചതെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. രാജീവിന്‍റെ കുറിപ്പ് വായിക്കാം

amitrajeev-

താൻ ഒറ്റൊരാൾ മാത്രമാണെങ്കിൽ പോലും വർഗീയ രാഷ്ട്രീയത്തിനെതിരെ ആശയപരമായി പൊരുതുമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മുഖത്ത് നോക്കി നിശ്ചയദാർഡ്യത്തോടെ പറയാനുള്ള കരുത്ത് ഝർണാദാസിനു ലഭിച്ചത് സ്വന്തം അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നാണ്. ത്രിപുരയിലെ വിഘടനവാദത്തിനെതിരെ, രാജ്യത്തിന്റെ ഐക്യത്തിന്റെ അഖണ്ഡതക്കും വേണ്ടി നിലയുറപ്പിച്ചതിന്റെ പേരിൽ ഝർണക്ക് നഷ്ടപ്പെട്ടത് സ്വന്തം ഭർത്താവിനെയാണ്. തന്റെ മുമ്പിൽ വെച്ച് വിഘടനവാദികൾ ഭീകരമായി ഭർത്താവിനെ കൊലപ്പെടുത്തിയതിന്റെ നേർക്കാഴ്ച അവരിലെ വിപ്ലവകാരിയെയും ദേശാഭിമാനിയെയും കൂടുതൽ കരുത്തുള്ള താക്കി മാറ്റി.

<strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം</strong>രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം

രാജ്യസഭയിൽ ആദിവാസികൾക്കും സ്ത്രീകൾക്കും വേണ്ടി അവർ നിരന്തരം സംസാരിച്ചു. 2009 ലാണ് ഞാൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2010 ൽ ത്സ ർ ണാ ദാസ് ത്രിപുരയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടക്കപ്പെട്ടത്. അന്നു മുതൽ അവർ നിശ്ചയദാർഡ്യത്തോടെ പാർലമെന്റിൽ നിസ്വവർഗ്ഗത്തിനായി പൊരുതി, ഇതവരുടെ രണ്ടാം ടേമാണ്.

തന്റെ മുമ്പിലുള്ളത് ആരാണെന്ന് അമിത് ഷാക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ബി ജെ പിയിൽ ചേരാൻ ക്ഷണിച്ചത്. താൻ രാജ്യത്തിന്റെ അഭ്യന്തര മന്ത്രിയെ കാണാനാണ് വന്നതെന്നും ബി ജെ പി അദ്ധ്യക്ഷനെ കാണാനല്ലെന്നും അവർ ശിരസ്സുയർത്തി പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നു കാണിക്കേണ്ടതുണ്ട്

English summary
P Rajeev's facebook post against Amith shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X