Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് ദില്ലിയില്‍ അറസ്റ്റില്‍. യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ളവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയായിരുന്നു യുപി ഭവന് മുന്നില്‍ ദില്ലി പോലീസ് ഒരുക്കിയിരുന്നത്.

വലിയ സംഘമായി മാറുന്നതിന് മുമ്പ് തന്നെ പ്രതിഷേധത്തിന് എത്തുന്നവരെ പലയിടത്ത് നിന്നായി അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു പോലീസ് നീക്കം. നിരോധനാജ്ഞയെ മറികടക്കാന്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്തി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു സമരക്കാരൂടേയും പദ്ധതി. റിയാസിന് പുറമെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവിനെയും നിരവധി വനിതകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധിക്കാന്‍ എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടി പോലീസ് തുടരുകയാണ്.

riyas

ജാമിയ നഗറില്‍ നടക്കുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് ശേഷമായിരുന്നു മുഹമ്മദ് റിയാസ് യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. ജാമിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരവേദിയിലെത്തി റിയാസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം, പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇന്ന് ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+