കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രക്ഷോഭം; ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് ദില്ലിയില്‍ അറസ്റ്റില്‍. യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് മുഹമ്മദ് റിയാസ് ഉള്‍പ്പടേയുള്ളവരെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയായിരുന്നു യുപി ഭവന് മുന്നില്‍ ദില്ലി പോലീസ് ഒരുക്കിയിരുന്നത്.

'സംസ്ഥാനത്ത്‌ തടങ്കൽ പാളയങ്ങൾ നിര്‍മിക്കുന്നില്ല'; പ്രചരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി'സംസ്ഥാനത്ത്‌ തടങ്കൽ പാളയങ്ങൾ നിര്‍മിക്കുന്നില്ല'; പ്രചരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രി

വലിയ സംഘമായി മാറുന്നതിന് മുമ്പ് തന്നെ പ്രതിഷേധത്തിന് എത്തുന്നവരെ പലയിടത്ത് നിന്നായി അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു പോലീസ് നീക്കം. നിരോധനാജ്ഞയെ മറികടക്കാന്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് എത്തി യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു സമരക്കാരൂടേയും പദ്ധതി. റിയാസിന് പുറമെ ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവിനെയും നിരവധി വനിതകളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധിക്കാന്‍ എത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന നടപടി പോലീസ് തുടരുകയാണ്.

riyas

ജാമിയ നഗറില്‍ നടക്കുന്ന ജനകീയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് ശേഷമായിരുന്നു മുഹമ്മദ് റിയാസ് യുപി ഭവന് മുന്നില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. ജാമിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരവേദിയിലെത്തി റിയാസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം, പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇന്ന് ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി'പ്രസാദം തന്നിട്ട് അമ്പലത്തിലെ തിരുമേനി പറയുവാ ഹാപ്പി ക്രിസ്തുമസ് എന്ന്'; ഇവിടിങ്ങനാണെന്ന് അശ്വതി

 ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക ജാര്‍ഖണ്ഡ് ആവര്‍ത്തിക്കുമോ; ദില്ലി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്ക

English summary
pa mohamed riyas in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X