ബാഗ് പാക്ക് ചെയ്‌തോളൂ; ഇത് നീണ്ട പോരാട്ടമാകും; ഗ്യാനേഷ് രാജിവെച്ചാലും സമരം തുടരാന്‍ സിജെപി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ജന്തര്‍ മന്തര്‍ സമരത്തിന്. ഒക്ടോബര്‍ പത്തിന് സമരം തുടങ്ങുമെന്ന് സിജെപി സഹ കണ്‍വീനര്‍ സൗരവ് ദാസ് ഡല്‍ഹി പോലീസിനെ അറിയിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി നേരിട്ട് രേഖാമൂലമാണ് അറിയിച്ചത്.

സിജെപിയും രാജ്യത്തെ യുവജനങ്ങളും ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ സമരം തുടങ്ങുമെന്ന് സൗരവ് ദാസ് പറഞ്ഞു. ഡല്‍ഹി ചലോ ആഹ്വാനം ഏറ്റെടുത്ത് വന്‍ ജനക്കൂട്ടം ഡല്‍ഹിയില്‍ എത്തുമെന്നാണ് സിജെപി കരുതുന്നത്. പോലീസ് സഹകരിക്കണമെന്നും ക്രമസമാധാന പാലത്തിന് ശ്രമിക്കണമെന്നും സിജെപി ആവശ്യപ്പെട്ടതായി ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

cjp october 10 protest in delhi

ഡല്‍ഹിയിലേക്ക് വരുന്നവര്‍ ബാഗ് പാക്ക് ചെയ്‌തോളൂ എന്നും ഇതൊരു നീണ്ട പോരാട്ടമാകുമെന്നും ദാസ് പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ മാത്രം സമരം തീരില്ല. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ വേണമെന്നും സിജെപി ആവശ്യപ്പെടുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കി എന്ന വിവരം വന്നതോടെയാണ് സിജെപി സമരം പ്രഖ്യാപിച്ചത്.

എസ്‌ഐആറിനിടെ യോഗ്യരായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് വെട്ടി, പേര് ചേര്‍ക്കുന്നതിന് നിയമവിരുദ്ധമായി ചട്ടം കൊണ്ടുവന്നു, അഭിപ്രായ ഐക്യമില്ലാതെ കമ്മീഷന്‍ മുന്നോട്ട് പോയി, ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തു തുടങ്ങി ഒരുപിടി ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇനി ഒരു നിമിഷം പോലും ഗ്യാനേഷ് കുമാര്‍ തുടരാന്‍ പാടില്ലെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്പൂര്‍ണമായി പരിഷ്‌കരിക്കണം, എസ്‌ഐആര്‍ മരവിപ്പിക്കുകയും 2025ലെ വോട്ടര്‍ പട്ടിക പുനസ്ഥാപിക്കുകയും വേണം, 2023ലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമം റദ്ദാക്കണം, എസ്‌ഐആര്‍ നടപ്പാക്കുന്നതിനിടെ എടുത്ത നിയമവിരുദ്ധ തീരുമാനങ്ങള്‍ അന്വേഷിക്കണം, ഗ്യാനേഷ് കുമാറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ സുപ്രധാന പദവിയില്‍ എത്തുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങള്‍. അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യുമെന്നും സിജെപി നേതൃത്വം പറയുന്നു.

അതേസമയം, ഇന്ത്യ സഖ്യം ഇന്നും ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. മല്ലികാര്‍ജുന്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം എംപിമാര്‍ ജന്തര്‍ മന്തറിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. ഒരുപക്ഷേ രാഷ്ട്രപതിയെ കാണാനും എംപിമാര്‍ ശ്രമിച്ചേക്കും. ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma