കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കറ്റ് പാൽ ഉപയോഗിക്കുന്നവർ ശ്രദ്ധിച്ചോളൂ... കാത്തിരിക്കുന്നത് കാൻസറെന്ന് റിപ്പോർട്ട്!!

Google Oneindia Malayalam News

ദില്ലി: പാക്കറ്റ് പാൽ ഉപയോഗിക്കുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ ഇനി ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളിൽ കാൻസറിനു കാരണമാകുന്ന രാസപദാർത്ഥമായ അഫ്ലക്ടോക്സിൻ എം വൺ കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ജോളി വക്കാലത്തിൽ ഒപ്പിട്ടത് സൗജന്യമാണെന്ന് കരുതി; ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ലെന്ന് ജോളി!ജോളി വക്കാലത്തിൽ ഒപ്പിട്ടത് സൗജന്യമാണെന്ന് കരുതി; ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ലെന്ന് ജോളി!

കേരളത്തിന് പുറമേ തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന പാലിലും ഇതേ കണ്ടന്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ സർവ്വെയിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലായിടത്തു നിന്നും സാംപിളുകൾ ശേഖരിച്ചുകൊണ്ടാണ് ഫുഡ് സേഫ്റ്റി അതോരിറ്റി നാഷണൽ മിൽക്ക് സേഫ്റ്റി ആൻഡ് ക്വാളിറ്റി സർവ്വെ നടത്തിയത്. ഇതിൽ കേരളം, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള ആറു ശതമനം സാംപിളുകളിൽ അഫ്ലക്ടോക്സിൻ എം വണിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

അഫ്ലക്ടോക്സിൻ എം വണിന്റെ അംശം

അഫ്ലക്ടോക്സിൻ എം വണിന്റെ അംശം

കാലിത്തീറ്റ വഴിയാണ് അഫ്ലക്ടോക്സിൻ എം വണിന്റെ അംശം പാലിൽ എത്തുന്നതെന്നാണ് നിഗമനം. കാലിത്തീറ്റയിൽ ഇതിന്റെ അളവ് നിയന്ത്രിക്കാൻ നിലവിൽ രാജ്യത്ത് സംവിധാനമില്ല. സംസ്ക്കരിച്ച് എത്തുന്ന പാലിലാണ് രാസപദാർത്ഥത്തിന്റെ അളവ് കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ രാജ്യവ്യാപകമായി 6432 സാംപിളുകൾ പരിശോധിച്ചപ്പോൾ 93 ശതമാനവും സുരക്ഷിതമാണെന്നാണ് സർവ്വെയിൽ കണ്ടെത്തിയിരിക്കുന്നത്.

കൊഴുപ്പില്ലെന്ന് സർവ്വെ

കൊഴുപ്പില്ലെന്ന് സർവ്വെ

എന്നാൽ പരിശോധിച്ചവയിൽ നാൽപ്പത്തൊന്ന് ശതമാനവും ചില മാനദണ്ഡങ്ങൾ വെച്ച് മനുഷ്യ ഉപയോഗത്തിന് പാകമല്ലെന്നും ഇവ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവില്ലെന്നാണ് സർവ്വെയുടെ നിഗമനം. പാലിൽ കൊഴുപ്പിന്റെയും സോളിഡ് നോൺ ഫാറ്റിന്റെയും അളവ് വേണ്ടത്രയില്ലെന്ന് സർവ്വെ ചൂണ്ടികാട്ടുന്നു. ഇത് പരിഹരിക്കാൻ ഫാമുകളിൽ കൂടുതൽ ആരോഗ്യകരമായ രീതിയിൽ കാലികളെ വളർത്തേണ്ടതുണ്ട്.

12 എണ്ണം മനുഷ്യ ഉപയോഗത്തിന് ഹാനികരം

12 എണ്ണം മനുഷ്യ ഉപയോഗത്തിന് ഹാനികരം

മായം ചേർത്തതായി കണ്ടെത്തിയ സാംപിളുകളിൽ 12 എണ്ണം മനുഷ്യ ഉപയോഗത്തിന് ഹാനികരമായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറെണ്ണത്തിൽ ഹൈഡ്രജൻ പെരോക്സൈഡും മൂന്നിൽ ഡിറ്റർജന്റുകളും രണ്ടെണ്ണത്തിൽ യൂറിയയും ഒന്നിൽ ന്യൂട്രലൈസറും ചേർത്തിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കണ്ടെത്തിയ സാമ്പിളുകളിൽ ഒന്നു മാത്രമാണ് കേരളത്തിൽ നിന്നുള്ളത് എന്നത് ആശ്വാസകരമാണ്.

സുപ്രീംകോടതി നിരീക്ഷണം

സുപ്രീംകോടതി നിരീക്ഷണം


ബോറിക് ആസിഡ്, നൈട്രേറ്റ് എന്നിവയാണ് പാലിൽ മായം ചേർക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് ഘടകങ്ങൾ. എന്നാൽ സർവ്വെയിൽ ഇത്തരത്തിൽ ഒരു സാംപിളും കണ്ടെത്തിയില്ല. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം കലര്‍ന്ന പാലിന്റെ വില്‍പ്പന നടത്തുന്നവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന്‌ സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. സംസ്ഥാനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇതിനായി വേണ്ട ഭേഗദതി വരുത്തണമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദ്ദേശിച്ചിരുന്നു.

ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നു

ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നു


മായം കലര്‍ത്തിയ പാലിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും മനുഷ്യനു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായി ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ബംഗാള്‍, ഉത്തര്‍പ്രദേശ്‌, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട്‌ പാല്‍ നിര്‍മ്മിക്കുന്നതായും അന്ന് കോടതി പറഞ്ഞിരുന്നു. 2011ല്‍ കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ശേഖരിച്ച പാലിന്റെ സാമ്പിളില്‍ വന്‍തോതില്‍ മായം ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ മായം ചേര്‍ക്കലിനെതിരായ പൊതു താല്‍പ്പര്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാല്‍പ്പൊടി ഉപയോഗിച്ചാണ്‌ വില്‍പ്പനക്കായി വലിയൊരു അളവ്‌ പാല്‍ മില്‍മ തയ്യാറാക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. കൃത്രിമ പാലിലെ യൂറിയയുടെ അളവ്‌ വൃക്കകളെ ബാധിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നതും ഹൃദ്രോഗത്തിനു കാരണമാകുന്നതും പലപ്പോഴും മായം കലര്‍ന്ന പാലിന്റെ ഉപയോഗമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഫോര്‍മാലിന്റെ സാന്നിധ്യം കരളിനേയും കാസ്റ്റിക്‌ സോഡ കുടലുകളേയും ബാധിക്കുന്നു.

English summary
Packet milk contains a chemical that causes cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X