മീനാക്ഷി അമ്മയ്ക്ക് പത്മശ്രീ; യേശുദാസിന് പത്മ വിഭൂഷന്; കേരളത്തിന് പത്മ തിളക്കം
യേശുദാസിന് പദ്മ വിഭൂഷന്, മീനാക്ഷി അമ്മയ്ക്കും ശ്രീജേഷിനും കോലിക്കും പത്മശ്രീ.
ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച 120 വ്യക്തികള്‍ക്കാണ് പുരസ്കാരം. രാജ്യം കാത്തിരുന്ന പത്മ പുരസ്കാരത്തില്‍ കേരളത്തിന് അഭിമാന നേട്ടം. ഒരു പത്മ വിഭീഷനും നാല് പത്മശ്രീയും ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു.

കേരളത്തിന് പത്തരമാറ്റേകിയതായിരുന്നു ഗാനഗന്ധര്വന് യേശുദാസിന്റെ പത്മ വിഭൂഷന് പുരസ്കാരം. കോഴിക്കോടിന് പത്മ തിളക്കം നല്കി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരും ആയോധന കലയില്‍ മികവ് തെളിയിച്ച കളരി ഗുരു മീനാക്ഷി അമ്മയും പത്മ്രശ്രീ പുരസ്കാരത്തിന് അര്‍ഹയായി. ജ്ഞാനപീഠ പുരസ്കാരത്തിന്റെ പടിവാതില്ക്കല് എത്തിയ അക്കിത്തം അച്ചുതന് നമ്പൂതിരിയും ഇന്ത്യന്‍ ഹോക്കി ടീമിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ച് നായകന് ശ്രീജേഷും പാറശാല ബി പൊന്നമ്മാളും പത്മശ്രീ പുരസ്കാരം നേടി.
ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിക്കും ശരത് പവാറിനും പത്മ വിഭൂഷന്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോലിക്കും ജിംനാസ്റ്റിക് താരം ദീപകര്മാക്കറിനും റിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനും പത്മശ്രീ ലഭിക്കും. ഏഴ് പത്മ വിഭൂഷന് പുരസ്കാരങ്ങളും 35 പത്മശ്രീ പുരസ്കാരങ്ങളുമാണ് ഇതുവരെ പ്രഖ്യാപിച്ചത്.
പത്മ പുരസ്കാരത്തിനായി 5000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 500 അപേക്ഷകളാണ് അവസാന ഘട്ടത്തിലേക്ക് പരിഗണിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications