പത്മ പുരസ്കാരം വേണ്ടെന്ന് രാംദേവും രവിശങ്കറും
ദില്ലി: പത്മ പുരസ്കാര പട്ടികയില്‍ ആത്മീയ നേതാക്കളെ തിരുകിക്കയറ്റിയെന്ന ആരോപണത്തിന് പിന്നാലെ തങ്ങള്‍ക്ക് അവാര്‍ഡ് വേണ്ടെന്നറിയിച്ച് ശ്രീ ശ്രീ രവിശങ്കറും ബാബ രാംദേവും കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചു. ഇരുവരും പത്മവിഭൂഷണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് കത്തയച്ചത്.
പത്മവിഭൂഷണ്‍ പോലൊരു പുരസ്കാരത്തിന് തന്നെ ഉള്‍പ്പെടുത്തിയതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഒരു സന്യാസി എന്ന നിലയില്‍ താന്‍ എല്ലാ പുരസ്കാരങ്ങളില് നിന്നും അകന്നു നില്ക്കുന്നവനാണ്. പുരസ്കാരം ആഗ്രഹിച്ചല്ല സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാംദേവ് കത്തിലൂടെ വ്യക്തമാക്കി.

സമാന രീതിയിലുള്ള കത്താണ് രവിശങ്കറും അയച്ചതെന്നാണ് വിവരം. തനിക്കു പകരം യോഗ്യരായ മറ്റാര്‍ക്കെങ്കിലും പുരസ്കാരം നല്‍കണമെന്നാണ് രവിശങ്കറിന്റെ ആവശ്യം. ജനുവരി 25ന് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഇരുവരും പുരസ്കാരം മുന്‍കൂട്ടി നിരസിച്ചത്.
ഇവരെ കൂടാതെ മാതാ അമൃതാനന്ദമയിയും മറ്റു ആത്മീയ നേതാക്കളും പത്മ പുരസ്കാര പട്ടികയില്‍ ഇടം പിടിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിന്റെ ഉദാഹരണമാണ് പത്മ അവാര്‍ഡ് പട്ടികയെന്ന് ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications