കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മ പുരസ്‌കാരം വേണ്ടെന്ന് രാംദേവും രവിശങ്കറും

  • By Gokul
Google Oneindia Malayalam News

ദില്ലി: പത്മ പുരസ്‌കാര പട്ടികയില്‍ ആത്മീയ നേതാക്കളെ തിരുകിക്കയറ്റിയെന്ന ആരോപണത്തിന് പിന്നാലെ തങ്ങള്‍ക്ക് അവാര്‍ഡ് വേണ്ടെന്നറിയിച്ച് ശ്രീ ശ്രീ രവിശങ്കറും ബാബ രാംദേവും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. ഇരുവരും പത്മവിഭൂഷണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് കത്തയച്ചത്.

പത്മവിഭൂഷണ്‍ പോലൊരു പുരസ്‌കാരത്തിന് തന്നെ ഉള്‍പ്പെടുത്തിയതായി മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ ഒരു സന്യാസി എന്ന നിലയില്‍ താന്‍ എല്ലാ പുരസ്‌കാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവനാണ്. പുരസ്‌കാരം ആഗ്രഹിച്ചല്ല സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാംദേവ് കത്തിലൂടെ വ്യക്തമാക്കി.

Ramdev_Ravishankar

സമാന രീതിയിലുള്ള കത്താണ് രവിശങ്കറും അയച്ചതെന്നാണ് വിവരം. തനിക്കു പകരം യോഗ്യരായ മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നാണ് രവിശങ്കറിന്റെ ആവശ്യം. ജനുവരി 25ന് പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ അന്തിമ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഇരുവരും പുരസ്‌കാരം മുന്‍കൂട്ടി നിരസിച്ചത്.

ഇവരെ കൂടാതെ മാതാ അമൃതാനന്ദമയിയും മറ്റു ആത്മീയ നേതാക്കളും പത്മ പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ബിജെപി സര്‍ക്കാരിന്റെ കാവിവല്‍ക്കരണത്തിന്റെ ഉദാഹരണമാണ് പത്മ അവാര്‍ഡ് പട്ടികയെന്ന് ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

English summary
Padma award; Ramdev Sri Sri Ravi Shankar decline award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X