കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചം തെളിയിക്കലും ക്വാണ്ടം ഫിസിക്സും! മോദിയുടെ ആഹ്വാനത്തെ ന്യായീകരിച്ച് പത്മശ്രീ ജേതാവ്!

Google Oneindia Malayalam News

ദില്ലി: ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് 9 മിനുറ്റ് നേരം വീടുകളില്‍ വെളിച്ചം തെളിയിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തിന് ശാസ്ത്രീയ പിന്‍ബലമുണ്ടെന്നതടക്കമുളള വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. പത്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടുമായ കെകെ അഗര്‍വാളും ഇത്തരത്തിലുളള അവകാശവാദങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.

മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് രണ്ട് വീഡിയോകളാണ് അഗര്‍വാള്‍ പുറത്ത് വിട്ടിരിക്കുന്നത്. വാത്മീകിയുടെ യോഗ വസിഷ്ട എന്ന പ്രസിദ്ധമായ തത്വശാസ്ത്ര പുസ്‌കത്തിന്റെ ആറാം അധ്യായത്തില്‍ പറയുന്ന കൂട്ടായ ബോധം എന്ന തത്വത്തില്‍ ഊന്നിയതാണ് മോദിയുടെ ആഹ്വാനം എന്ന് ഒരു വീഡിയോയില്‍ അഗര്‍വാള്‍ വാദിക്കുന്നു.

ജനസംഖ്യയുടെ അഞ്ച് ശതമാനം ചെയ്യുന്നത് 95 ശതമാനം പിന്തുടരും, ഒരു ശതമാനം പേര്‍ ആലോചിക്കുന്നത് 99 ശതമാനം പേര്‍ പിന്തുടരും എന്നും അഗര്‍വാള്‍ പറഞ്ഞു. ഒരേ ലക്ഷ്യത്തോടെ ഇന്ത്യയിലെ 130 കോടി ജനം പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന്റെ ഫലം 100 ജനങ്ങളിലുണ്ടാകും. ക്വാണ്ടം ഫിസിക്‌സിനെ അടക്കം അഗര്‍വാള്‍ കൂട്ടുപിടിക്കുന്നുണ്ട്. കൂട്ടായി നമ്മള്‍ ഒരു കാര്യം ചിന്തിക്കുമ്പോള്‍ അതെല്ലാം ഒരുമിക്കുകയും നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും എന്നാണ് അഗര്‍വാള്‍ പറയുന്നത്.

Corona

രണ്ടാമത്തെ വീഡിയോയില്‍ അഗര്‍വാള്‍ പറയുന്നത് ശരീരത്തിലെ ആഞ്ചിയോസ്റ്റിന്‍ എന്‍സൈം 2 റിസപ്റ്ററുകളുടെ പ്രതിരോധ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ കൂട്ടായ ബോധത്തിന് സാധിക്കും എന്നാണ്. കൊറോണ വൈറസിനെ ശരീരത്തിന് അകത്തേക്ക് എത്തിക്കുന്നത് ആഞ്ചിയോസ്റ്റിന്‍ എന്‍സൈം 2 റിസപ്റ്ററുകളിലൂടെയാണ്. നമ്മുടെ ശരീരത്തിലെ ആഞ്ചിയോസ്റ്റിന്‍ എന്‍സൈം 2 റിസപ്റ്ററുകളിലൂടെ കൊറോണ വൈറസ് ഉളളിലേക്ക് എത്തരുത് എന്ന് നമ്മള്‍ കൂട്ടായി ചിന്തിക്കുകയാണ് എങ്കില്‍ അത് സംഭവിക്കില്ല എന്നും അഗര്‍വാള്‍ പറയുന്നു.

മൈഗവ്ഇന്ത്യ എന്ന പേരിലുളള സര്‍ക്കാര്‍ വെബ്‌സൈറ്റ് ട്വിറ്ററില്‍ അഗര്‍വാളിന്റെ വീഡിയോകളിലൊന്ന് പോസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വിളക്കുകളും ടോര്‍ച്ചുകളും മെഴുകുതിരികളും തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നിലെ ശാസ്ത്രവശം എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത വീഡിയോയ്ക്ക് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ പിന്‍വലിക്കപ്പെട്ടു.

English summary
Padma Awardee Dr KK Aggarwal about Modi's message to light lambs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X