കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനും ശ്രീശ്രീ രവിശങ്കറിനും പത്മ വിഭൂഷണ്‍; അനുപംഖേറിന് പത്മഭൂഷണ്‍

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുമ്പായി പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായിരുന്നു വിവാദമെങ്കില്‍, ഇത്തവണ പ്രഖ്യാപനത്തിന് ശേഷമായിരിയ്ക്കും വിവാദം എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് പത്മ വിഭൂഷണ്‍ പുരസ്‌കാരം ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിനും പത്മ വിഭൂഷണ്‍ നല്‍കും.

ബോളിവുഡ് നടന്‍ അനുപം ഖേറിന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കുന്നതാണ് വിവാദമായേക്കാന്‍ സാധ്യതയുള്ള മറ്റൊന്ന്. അസഹിഷ്ണുതാ വിവാദം ഉള്‍പ്പെടെയുള്ളവയില്‍ ബിജെപിയ്ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയ ആളാണ് അനുപം ഖേര്‍.

രജനികാന്ത്

രജനികാന്ത്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ഇത്തവണ രാഷ്ട്രം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിയ്ക്കുകയാണ്.

ബിജെപി ബന്ധം?

ബിജെപി ബന്ധം?

രജനികാന്ത് ബിജെപിയോട് അടുക്കുന്നു എന്ന രീതിയില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പത്മവിഭൂഷണ്‍ കിട്ടിയ മറ്റൊരാള്‍ ശ്രീശ്രീ രവിശങ്കര്‍ ആണ്. ഇതും വിവാദമുണ്ടാക്കിയേക്കാം.

ശ്രീശ്രീ രവിശങ്കര്‍

ശ്രീശ്രീ രവിശങ്കര്‍

ജീവന കലയുടെ ആചാര്യന്‍ എന്നറിയപ്പെടുന്ന ആളാണ് ശ്രീ ശ്രീ രവിശങ്കര്‍. കഴിഞ്ഞ തവണ തന്നെ രവി ശങ്കറിന് പത്മ പുരസ്‌കാരം ലഭിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

റാമോജി റാവു

റാമോജി റാവു

വ്യവസായിയും സിനിമ നിര്‍മാതാവും ഒക്കെയായ രാമോജി റാവുവിനും പത്മഭൂഷണ്‍ നല്‍കുന്നുണ്ട്. യാമിനി കൃഷ്ണമൂര്‍ത്തി, ഡോ വിശ്‌നാഥന്‍ ശാന്ത എന്നിവരേയും രാഷ്ട്രം പത്മ വിഭൂഷണ്‍ നല്‍കി ആദരിയ്ക്കുന്നു

ധീരുഭായ് അംബാനി

ധീരുഭായ് അംബാനി

മരണാനന്തര ബഹുമതിയായാണ് പത്മ വിഭൂഷണ്‍ പ്രമുഖ വ്യവസായി ആയിരുന്ന ധീരുഭായ് അംബാനിയ്ക്ക് നല്‍കുന്നത്.

അനുപം ഖേര്‍

അനുപം ഖേര്‍

അസഹിഷ്ണുത വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ ആളാണ് അനുപം ഖേര്‍. ബോളിവുഡ് നടനായ അനപം ഖേറിന് പത്ഭൂഷണ്‍ പുരസ്‌കാരമാണ് നല്‍കുന്നത്.

സൈന നേവാള്‍

സൈന നേവാള്‍

കായിക മേഖലയില്‍ നിന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നേവാള്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായി.

ഉദിത് നാരായണ്‍

ഉദിത് നാരായണ്‍

ബോളിവുഡ് ഗായകന്‍ ഉദിത് നാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം ഉണ്ട്.

 വിനോദ് റായ്

വിനോദ് റായ്

മുന്‍ സിഎജി വിനോദ് റായ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കുന്നുണ്ട്. 2ജി അഴിമതിയും കല്‍ക്കരിപ്പാടം കുംഭകോണവും പുറത്ത് കൊണ്ടുവന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ആളാണ് വിനോദ് റായ്.

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍

ബോളിവുഡ് താരം അജയ് ദേവഗണിന് ഇത്തവണ പത്മശ്രീ ലഭിച്ചു.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

മേരികോമിനെ വെള്ളിത്തിരയില്‍ എത്തിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കും ഇത്തവണ പത്മശ്രീ ഉണ്ട്.

English summary
The winners of the Padma Vibhushan, Padma Bhushan and Padma Shri awards for the year 2016 have been announced by the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X