കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിക്കും, ബച്ചനും, ബില്‍ഗേറ്റ്‌സിനും പത്മ അവാര്‍ഡ്

  • By Gokul
Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 9 പേര്‍ക്ക് പത്മവിഭൂഷണും, 20 പേര്‍ക്ക് പത്മഭൂഷന്‍ പുരസ്‌കാരവും, 75 പേര്‍ക്ക് പത്മശ്രീ അവാര്‍ഡും നല്‍കും. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായി എല്‍.കെ അദ്വാനി, ബോളിവുഡ് താരം അമിതാബ് ബച്ചന്‍, മലയാളിയായ കെ.കെ വേണുഗോപാല്‍ എന്നിവരടക്കം ഒമ്പതുപേര്‍ക്കാണ് രാജ്യത്തെ രണ്ടാമത്ത ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിക്കുക.

മൈക്രോസോഫ്റ്റ്‌സ് സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബില്‍ഗേറ്റ്‌സ്, ഭാര്യ മെലിണ്ട ഗേറ്റ്‌സ്, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, സുധ രഘുനാഥന്‍, എന്‍ ഗോപാല സ്വാമി എന്നിവരടക്കം 20 പേര്‍ക്ക് പത്മഭൂഷണ്‍ അവാര്‍ഡും ലഭിക്കും. തങ്ങളുടെ ആസ്തിയില്‍ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച ബില്‍ ഗേറ്റ്‌സിനും, മെലിന്‍ഡ ബില്‍ ഗേറ്റ്‌സിനും സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്‌ക്കാരം നല്‍കിയത്.

amithabh-billgates-advani

കെ.പി ഹരിദാസ്, നാരായണ പുരുഷോത്തമ മല്യ, ബോളിവുഡ് നടന്‍ പ്രാണ്‍(മരണാനന്തരം), സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, എന്നിവരാണ് പത്മശ്രീ നേടിയവരിലെ പ്രമുഖര്‍. കായിക രംഗത്തുനിന്നും പി.വി. സിന്ധു, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, സര്‍ദാര്‍ സിങ്, അരുണിമ സിന്‍ഹ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

നേരത്തെ, ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി തുടങ്ങി പതിനഞ്ചോളം ആത്മീയ നേതാക്കള്‍ പത്മ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറും തങ്ങളെ അവാര്‍ഡിനായി പരിഗണിക്കരുതെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കുകയായിരുന്നു.

അവാര്‍ഡ് ഫുള്‍ ലിസ്റ്റ്

ഡോ മഞ്ജുള അനഗനി
എസ് അരുണന്‍
കന്യാകുമാരി അവസരള
ബേട്ടിന ശാരദ ബൗമര്‍
നരേഷ് ബേദി
അശോക് ഭഗത്
സഞ്ജയ് ലീല ബന്‍സാലി
ലക്ഷ്മി നന്ദന്‍ ബോറ
ഗ്യാന്‍ ചതുര്‍വേദി
യോഗേഷ് കുമാര്‍ ചൗള
ജയകുമാരി ചിക്കാല
ബിബേക് ദെബ്രോയി
സാരൂബം ബിമോല കുമാരി ദേവി
അശോക് ഗുലാത്തി
രണ്‍ദീപ് ഗുലേറിയ
കെ.പി ഹരിദാസ്
രാഹുല്‍ ജയിന്‍
രവീന്ദ്ര ജയിന്‍
സുനില്‍ ജോഗി
പ്രസൂണ്‍ ജോഷി
പ്രഫുല്ല ഘര്‍
സാബ അഞ്ജും
ഉഷാകിരണ്‍ ഖാന്‍
രാജേഷ് കൊട്ടേച്ച
അല്‍ക കൃപലാനി
ഹര്‍ഷകുമാര്‍
നാരായണ പുരുഷോത്തമ മല്ലയ്യ
ലാംബര്‍ട്ട് മസ്‌കരാനസ്
ഡോ ജാനക് പല്‍ത്ത മക്കലിഗന്‍
വീരേന്ദ്ര രാജ് മെഹ്ത
തരക് മെഹ്ത
നീല്‍ ഹെര്‍ബര്‍ട്ട് നോങ്ക്രിങ്
ചെവാങ് നോര്‍ഫല്‍
ടി.വി മോഹന്‍ദാസ് പൈ
തേജസ് പട്ടേല്‍
ജാദവ് മൊളായ് പെയാങ്
ബിമല പോഡര്‍
എന്‍ പ്രഭാകര്‍
ഡോ പ്രഹളാദ
ഡോ നരേന്ദ്ര പ്രസാദ്
രാം ബഹാദൂര്‍ റായ്
മിതാലി രാജ്
പി.വി രാജാറാം
ജെ.എസ് രാജ്പുട്ട്
കോട്ട ശ്രീനിവാസ റാവു
ബിമല്‍ റോയി
ശേഖര്‍ സെന്‍
ഗുണ്‍വന്ദ് ഷാ
ബ്രഹ്മദേവ് ശര്‍മ്മ
മനു ശര്‍മ്മ
യോഗ് രാജ് ശര്‍മ്മ
വസന്ത് ശാസ്ത്രി
എസ്.കെ ശിവകുമാര്‍
പി.വി സിന്ധു
സര്‍ദാര്‍ സിങ്
അരുണിമ സിന്‍ഹ
മഹേഷ് രാജ് സോണി
നിഖില്‍ ടണ്ടന്‍
എച്ച്.തേജ്‌സെ റിംപോച്ചെ
ഹര്‍ഗോവിന്ദ് ലക്ഷ്മിശങ്കര്‍ ത്രിവേദി
ഹോങ് ബോഷങ്
ജാക്വസ് ബ്ലാമണ്ട്
സയേദന മൊഹമ്മദ് ബുര്‍ഹനുദ്ദീന്‍
ജീന്‍ ക്ലോഡ് കാരി
നന്ദരാജന്‍ രാജ് ചേത്തി
ജോര്‍ജ് എല്‍ ഹാര്‍ട്ട്
ജഗത് ഗുരു അമ്രത സൂര്യാനന്ദ
മീത്ത ലാല്‍ മെഹ്ത
ത്രിപ്ത് മുഖര്‍ജിദത്താത്രയുഡു നോറി
രഘു രാമ പില്ലാരിസേത്തി
സൗമിത്ര രാവത്ത്
ആനറ്റ് ഷിമെച്ചന്‍
പ്രാണ്‍ കുമാര്‍ ശര്‍മ്മ
ആര്‍ വാസുദേവന്‍

English summary
Padma Awards for LK Advani, Amitabh Bachchan, Bill Gates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X